Subscribe Us



ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ദേശീയ ആയുർവേദ ദിനാചരണം

പാലാ: ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ആയുർവേദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു. ജീവിതം അനായാസവും സുഗമവുമാക്കുന്നതിനുള്ള പത്തു ആയുർവേദ റെജുവിനേഷൻ പാക്കേജുകൾ ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ എബ്രഹാം കൊല്ലിത്താനത്തുമലയിൽ ഉദ്‌ഘാടനം ചെയ്തു.

മെഡിക്കൽ ഡയറക്ടർ ഡോ. ലിസി തോമസ്, ആയുർവേദ വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. എസ് ജയകുമാർ, കൺസൽട്ടൻറ് ഡോ. പൂജ ടി അമൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ക്ഷീണം, തളർച്ച എന്നിവ മാറ്റാനായി ജനറൽ റെജുവിനേഷൻ, ദൈനംദിന സ്ട്രെസ് മാറ്റാനായി സ്ട്രെസ് മാനേജ്‌മന്റ്, ചർമ്മസംരക്ഷണത്തിന് സ്കിൻ റെജുവിനേഷൻ, ദേഹത്തെ പലവിധ വേദനകളകറ്റാൻ പെയിൻ മാനേജ്‌മെന്റ്, ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ മാറ്റാനായി ഡീറ്റോക്സിഫിക്കേഷൻ പ്രോഗ്രാം, അമിതമായി മൊബൈൽ ഫോൺ, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കുന്നവരുടെ കണ്ണുകളുടെ ആരോഗ്യത്തിനായി ഐ കൂളിംഗ് പ്രോഗ്രാം, സ്ത്രീകളുടെ മെനോപോസിന് മുൻപും പിമ്പുമുള്ള സമ്പൂർണ്ണ ആരോഗ്യ സംരക്ഷണത്തിനായി വിമെൻ കെയർ പ്രോഗ്രാം, മുടിയുടെ സംരക്ഷണത്തിനും വളർച്ചക്കുമായി ഹെയർ ട്രീറ്റ്മെന്റ് പ്രോഗ്രാം, വേനൽക്കാല സംരക്ഷണത്തിനു സമ്മർ പ്രോഗ്രാം, മഞ്ഞുകാല ശരീര  സംരക്ഷണത്തിന് വിന്റർ പ്രോഗ്രാം എന്നിങ്ങനെ വിവിധങ്ങളായ ആയുർവേദ പാക്കേജുകളാണ് ഉദ്ഘാടനം ചെയ്തത്. 

ആയുർവേദ വിധി പ്രകാരം നമ്മുടെ ശരീരത്തിനെ എങ്ങിനെ ചിട്ടപ്പെടുത്തണം എന്നും റെജുവിനേഷൻ പാക്കേജുകൾ അതിൽ വഹിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും ആശുപത്രിയിലെ ആയുർവേദ വിഭാഗം സീനിയർ കൺസൾറ്റൻറ് ഡോ എസ് ജയകുമാർ ക്ലാസെടുത്തു.

Post a Comment

0 Comments