Subscribe Us



മരിയസദനത്തിന് സ്നേഹസാന്ത്വനവുമായി കാനഡയിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ

പാലാ: നിരാലംബരായ പാലാ മരിയസദനത്തിലെ അന്തേവാസികൾക്കു സാന്ത്വനവുമായി കാനഡയിൽ പഠിക്കുന്ന പാലായിൽ നിന്നുള്ള മലയാളി വിദ്യാർത്ഥികൾ. കോവിഡ് 19 രൂക്ഷമായപ്പോൾ മരിയസദനത്തിൻ്റെ അഭ്യുദയകാംക്ഷികൾ നൽകിയ സാമൂഹ്യ മാധ്യമ കുറിപ്പുകൾ ശ്രദ്ധയിൽപ്പെട്ട കാനഡയിൽ പഠിക്കുന്ന ധനസമാഹരണം നടത്തിയത്. ഇവർക്ക് ലഭിച്ച അമ്പതിനായിരം രൂപയാണ് സ്നേഹ സ്വാന്തനമായി മരിയസദനത്തിലെ അന്തേവാസികൾക്ക് നൽകിയത്. പാർട്ട്ടൈം ജോലിയിൽ നിന്നും ലഭിച്ച തുകയ്ക്കൊപ്പം മറ്റു പാലാക്കാരിൽ സമാഹരിച്ച തുകയും ചേർത്താണ് മരിയസദനത്തിന് സാന്ത്വനമേകിയത്. മരിയസദനത്തിൻ്റെ ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നതിനാലാണ് തുക സമാഹരണം നടത്തിയതെന്ന് ഇതിന് നേതൃത്വം നൽകിയ ജാക്സൺ തോമസ് തോട്ടത്തിൽ പറഞ്ഞു.

സമാഹരിച്ച തുക മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മരിയസദനം ഡയറക്ടർ സന്തോഷ് മരിയസദനത്തിന് കൈമാറി. അനൂപ് ചെറിയാൻ, അർജുൻ സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments