Subscribe Us



ഇന്ധനവില വർദ്ധനവ്: എൻ സി പി കലാസംസ്കൃതി പ്രധാനമന്ത്രിക്ക് രക്തംകൊണ്ട് കത്തെഴുതി

പാലാ: കൊവിഡ് മഹാമാരികൊണ്ട് ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവിനെതിരെ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻസിപിയുടെ കലാ - സാംസ്കാരിക സംഘടനയായ ദേശീയ കലാ സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർ രക്തം കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. 

ഈ പരിപാടിയുടെ ഉദ്ഘാടനം പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ ആദ്യ ഒപ്പ് രേഖപ്പെടുത്തി നിർവ്വഹിച്ചു. 

കലാ സംസ്കൃതി ബ്ലോക്ക് പ്രസിഡന്റ് ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര മുഖ്യ പ്രഭാഷണം നടത്തി. ബെന്നി മൈലാടൂർ, എം ആർ രാജു, മാർട്ടിൻ മിറ്റത്താനി, അഡ്വ. ബേബി ഊരകത്ത്, രതീഷ് വള്ളിക്കാട്ടിൽ, ജോഷി ഏറത്ത്, ജോർജ്ജ് തെങ്ങനാൽ, സാംജി പഴേ പറമ്പിൽ, മണി വള്ളിക്കാട്ടിൽ, വിജയൻ ഏഴാച്ചേരി, സതീഷ് കല്ലക്കുളം, ജോണി കെ എ, ജോസ് തെങ്ങുംപിള്ളിൽ, ഷാജി ചെമ്പിളായിൽ, ജോമി ഇല്ലിമൂട്ടിൽ, വി കെ ശശീന്ദ്രൻ, ജോസ് കുന്നുംപുറം, ബാബു മുത്തോലി, ജോസ് അന്തീനാട്, സന്തോഷ് പുളിക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments