പാലാ: ഗാന്ധി ഘാതകന് പോലും വീര പരിവേഷം നൽകുന്ന അപകടകരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൊച്ചിടപ്പാടിയിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളെയും ചെറുക്കാനുള്ള ഇച്ഛാശക്തി ഇന്ത്യൻ ജനത ആർജ്ജിച്ചിട്ടുണ്ടെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. അഹിംസ പ്രധാന സമരമാർഗ്ഗമായി ജനങ്ങൾക്കു സമ്മാനിച്ച ഗാന്ധിജിയുടെ ദർശനങ്ങൾക്കുള്ള പ്രസക്തി കലുഷിതമായ ലോകത്ത് അനുദിനം വർദ്ധിച്ചുവരുന്നതായും എം എൽ എ പറഞ്ഞു.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സിജി ടോണി തോട്ടം, ജെയിസൺ പുത്തൻകണ്ടം, ബേബി സൈമൺ, ജോസ് മുകാല, അർജുൻ സുരേഷ്കുമാർ, ജോസഫ് കുര്യൻ, കാതറീൻ റബേക്കാ എന്നിവർ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.