Subscribe Us



പാലാ സീറ്റ് തോറ്റ കക്ഷിക്ക് വിട്ടുകൊടുക്കരുത്: എൻ സി പി

പാലാ: പാലാ സീറ്റ് തോറ്റ കക്ഷിയ്ക്ക് വിട്ടുകൊടുക്കരുതെന്ന് എൻ സി പി പാലാ ബ്ലോക്ക് കമ്മിറ്റി. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ബ്ലോക്ക് കമ്മിറ്റി വിലയിരുത്തി. സമ്മർദ്ദങ്ങൾക്കു വഴങ്ങരുതെന്നും മാണി സി കാപ്പൻ തന്നെ പാലായിൽ മത്സരിക്കണമെന്നും യോഗം പ്രമേയം പാസാക്കി. ബ്ലോക്ക് പ്രസിഡൻ്റ് ജോഷി പുതുമന രാഷ്ട്രീയ സാഹചര്യം വിശദീകരിച്ചു. വൈസ് പ്രസിഡൻ്റ് ടോം നല്ലനിരപ്പേൽ അധ്യക്ഷത വഹിച്ചു.

സമ്മേളനം ജില്ലാ പ്രസിഡൻ്റ് സാജു എം ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, തങ്കച്ചൻ മുളകുന്നം, റോയി നാടുകാണി, ഷൈല ബാലു, അപ്പച്ചൻ ചെമ്പൻകുളം തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments