Subscribe Us



ഫാദർ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം: സജി മഞ്ഞക്കടമ്പിൽ

പാലാ: ആദിവാസികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തനം നടത്തിയ വന്ദ്യ വയോധികനായ ഫാദർ സ്റ്റാൻ സ്വാമിയെ ഭീകര ബന്ധം ആരോപിച്ച് കഴിഞ്ഞ ഏഴ് മാസക്കാലമായി ജയിലിലടച്ച ബിജെപി സർക്കാർ നീതി പുലർത്തണമെന്നും ഫാദർ സ്റ്റാൻ സ്വമിയുടെ മോചനം ഉടൻ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ കുരിശുപള്ളി ജംഗ്ഷനിൽ  പ്രതിഷേധ ധർണ. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ ധർണ ഉദ്ഘാടനം ചെയ്തു. 

പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടക്കൽ ,സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം,  ജോസഫ് കണ്ടത്തിൽ, തങ്കച്ചൻ മണ്ണുശേരി , മൈക്കിൾ കാവുകാട്ട്, ബാബു മുകാല ,ഔസേപ്പച്ചൻ വാഴയിൽ,ഷിനു പാലത്തിങ്കൽ, ജിമ്മി വാഴപ്ലാക്കൽ, മത്തച്ചൻ പുതിയിടത്തു ചാലിൽ, ലിറ്റോ പാറേക്കാട്ടിൽ, ചാർലി ഐസക്, റിജോ ഒരപ്പൂഴിക്കൽ, അവിരാച്ചൻ മുല്ലൂർ ,മാത്തുക്കുട്ടി തെങ്ങുംപള്ളിൽ, മത്തച്ചൻ അരീപ്പറബിൽ, ജോയിസ് പുതിയാമഠം, സിബി നെല്ലൻങ്കുഴി, വി.കെ.സന്തോഷ്, ഓസ്റ്റിൻ,ജ്യോതിഷ് പുളിക്കൽ തുടങ്ങിയവർ  പ്രസംഗിച്ചു.

Post a Comment

0 Comments