പാലാ: നഗരസഭാ പ്രദേശത്തെ മീനച്ചിലാറിന്റെയും ളാലം തോടിന്റെയും തീരങ്ങൾ തൊഴിലുറപ്പ് തൊഴിലാളികളെയും നഗരസഭാ ശുചീകരണ തൊഴിലാളികളെയും ഉൾപ്പെടുത്തി നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ മുനിസിപ്പൽ അതിർത്തി വരെ വൃത്തിയാക്കുന്ന "അമ്മയാണ് ആറും തോടും" എന്ന പേരിൽ ആരംഭിച്ച സമഗ്ര ശുചീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു.
ആറിൻ്റേയും തോടിൻ്റേയും തീരത്തെ പ്ലാസ്ററിക്ക് മാലിന്യങ്ങളും, കാടുംവള്ളിപ്പടർപ്പുകളും നീക്കംചെയ്യുകയാണു ലക്ഷ്യമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.
സ്റ്റേഡിയത്തിനടുത്തുള്ള ളാലം തോടു ഭാഗത്ത് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ശുചീകരണ യജ്ഞത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി "അമ്മയാണ് ആറും തോടും " ശുചിത്വ ബോധവൽക്കരണ സന്ദേശം നൽകി.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നീന ജോർജ്, മുൻ ചെയർപേഴ്സൺ മാരായ ലീന സണ്ണി, ബിജി ജോജോ ,കൗൺസിലർമാരായ ലിസി കുട്ടി മാത്യു, ആ നി ബിജോയി, ആർ.സന്ധ്യ ,ജോസ് ചീരാംകുഴി ,സാവിയോ കാവുകാട്ട്, ജിമ്മി ജോസഫ്, ആരോഗ്യ വിഭാഗം ജീവനക്കാരായ ചിഞ്ചുറാണി, റിയ, രജ്ജിത്ത്, ജഫീസ് മറ്റു നഗരസഭാ ജീവനക്കാർ ,തൊഴിലുറപ്പ് പ്രവർത്തകർ, വ്യാപാരികൾ സാമൂഹിക -രാഷ്ട്രീയ പ്രവർത്തകർ എന്നിവർ "അമ്മയാണാറ്, തോടും " പദ്ധതിയിൽ അണിചേർന്നു. ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല ഈ പദ്ധതി. തുടർച്ചയായ ദിവസങ്ങളിൽ പൊതുജനങ്ങളുടെയും വിദ്യാർത്ഥികളുടേയുമൊക്കെ സഹകരണത്തോടെ പദ്ധതി തുടരാനാണ് നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിൻ്റേയും തീരുമാനം.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.