പാലാ: വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ മുത്തോലിയിൽ ആരംഭിച്ച തളിർ ഗ്രീൻ കാർഷിക കേന്ദ്രം മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിച്ചു.
ആദ്യവിൽപ്പന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മലാ ജിമ്മി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റൂബി ജോസ്, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് ജി മീനാഭവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആൻ്റണി കെ ജോർജ്, അനില മാത്തുക്കുട്ടി, ആര്യ സബിൻ, എൻ കെ ശശികുമാർ, റ്റോബിൻ കെ അലക്സ്, സുൾഫിക്കർ എ എന്നിവർ പ്രസംഗിച്ചു.
കർഷകർക്കാവശ്യമായ ഉല്പാദന ഉപാധികൾ, വിത്ത്, തൈകൾ, ജൈവവളങ്ങൾ, ജൈവ കീടനാശിനികൾ, നടീൽ വസ്തുക്കൾ, കുമ്മായം, കർഷകർ ഉദ്പാദിപ്പിച്ച നാടൻ പച്ചക്കറികൾ തുടങ്ങിയവ തളിർ കാർഷിക കേന്ദ്രത്തിലൂടെ ലഭിക്കും. ചകിണിപ്പാലം ഇൻഡ്യാർ ഫാക്ടറിക്കു സമീപമാണ് തളിർ ഗ്രീൻ കാർഷിക കേന്ദ്രം പ്രവർത്തിക്കുന്നത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.