Subscribe Us



അപകടക്കെണിയൊരുക്കി നെടുമ്പാറ ലിങ്ക് റോഡ് വെള്ളരിങ്ങാട് റോഡ്

പാലാ: ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് അപകടക്കെണിയൊരുക്കിയ റോഡ് നാട്ടുകാർക്ക് ദുരിതമായി. കരൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ട നെടുമ്പാറ ലിങ്ക് റോഡ് വെള്ളരിങ്ങാട് റോഡിൻ്റെ ദുരവസ്ഥയാണ് നാട്ടുകാർക്കു ദുരിതം വിതയ്ക്കുന്നത്. എട്ടു വർഷം മുമ്പാണ് ടാറിംഗ് അവസാനമായി നടത്തിയത്. തുടർന്നു അറ്റകുറ്റപ്പണികൾപോലും നടത്തിയിട്ടില്ലെന്നു നാട്ടുകാർ കുറ്റപ്പെടുത്തി.


മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ചു റോഡിലെ ടാറിംഗ് ഇളകിപോയി. റോഡിൻ്റെ പല ഭാഗത്തും നടുഭാഗത്തു മാത്രമായിട്ടാണ് ഇപ്പോൾ ടാറിംഗ് കാണപ്പെടുന്നത്. ഇതുമൂലം ഈ ഭാഗത്ത് നിരന്തരം അപകടങ്ങൾ ഉണ്ടാവുകയാണെന്നു നാട്ടുകാർ പറഞ്ഞു. ഇരുചക്രവാഹന യാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.

റോഡിൻ്റെ ശോച്യാവസ്ഥ നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് മാണി സി കാപ്പൻ എം എൽ എ യുടെ നിർദ്ദേശപ്രകാരം വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽപ്പെടുത്തി റോഡ് പുനരുദ്ധാരണത്തിന് സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അധികൃതർ കാലതാമസം വരുത്താതെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments