Subscribe Us



മദ്യനയം: കൂടിയാലോചനകള്‍ വേണമെന്നു പ്രസാദ് കുരുവിള

പാലാ: രണ്ടാം പിണറായി സര്‍ക്കാരിന്റെ മദ്യനയത്തിൽ കൂടിയാലോചനകള്‍ വേണമെന്നും കെ സി ബി സി മദ്യവിരുദ്ധ സമിതി റീജണല്‍ പ്രസിഡന്റും മദ്യവിരുദ്ധ വിശാലസഖ്യം സംസ്ഥാന ജനറല്‍ കണ്‍വീനറുമായ പ്രസാദ് കുരുവിള. ലോകപുകയില വിരുദ്ധദിനമായ മെയ് 31-ന് മുന്നോടിയായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രതിനിധിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള.

'മദ്യപിക്കുന്നവര്‍ മദ്യപിച്ചോട്ടെ, എല്‍.ഡി.എഫിന്റെ പ്രഖ്യാപിത നയം മദ്യവര്‍ജ്ജനമാണ് അതില്‍ നിന്നും പിന്‍മാറില്ലായെന്നുള്ള' എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ പ്രതികരണങ്ങള്‍ വരാനിരിക്കുന്ന അപകടകരമായ മദ്യനയത്തിന്റെ ദുഃസൂചനകളാണ്.

മദ്യനിരോധനം നടപ്പാക്കിയ ഒരു സംസ്ഥാനത്തും വിജയിച്ചിട്ടില്ലായെന്ന മന്ത്രിയുടെ പ്രതികരണം കാര്യങ്ങള്‍ വ്യക്തമായി പഠനം നടത്താത്തതുമൂലമാണ്. സംസ്ഥാനത്ത് ലോക്ഡൗണ്‍ കാലയളവിലെ മദ്യനിരോധനം സമ്പൂര്‍ണ്ണ വിജയമായിരുന്നു എന്ന നഗ്നസത്യം എന്തിന് സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു. മദ്യപാനത്തിന്റെ ഗുരുതര ഭവിഷ്യത്തുകള്‍ ഏറ്റവും കുറഞ്ഞ കാലഘട്ടം ലോക്ഡൗണ്‍ കാലഘട്ടമായിരുന്നുവെന്ന് ആശുപത്രി റിക്കാര്‍ഡുകളും പോലീസിന്റെ കേസ് ഡയറിയും വ്യക്തമാക്കും.
സമ്പൂര്‍ണ്ണ മദ്യനിരോധനം സംസ്ഥാനത്ത് നികുതി വരുമാനത്തില്‍ കുറവു വരുത്തുമെന്നല്ലാതെ മദ്യപരില്‍ ഒരു ചലനവും സൃഷ്ടിക്കില്ലെന്ന് മദ്യശാലകളുടെ അടച്ചുപൂട്ടലുകള്‍ കൊണ്ട് വ്യക്തമായതാണ്. പൗരന്റെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട ഭരണാധികാരികള്‍ മദ്യത്തെ പണസമ്പാദന മാര്‍ഗമായി കാണരുത്.

ഡയറക്ടര്‍ ഫാ. ജോസ് പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേല്‍, ജോസ് കവിയില്‍, ജോസ്‌മോന്‍ പുഴക്കരോട്ട്, ബേബിച്ചന്‍ പുത്തന്‍പുരക്കല്‍, ജോസ് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments