മുത്തോലി: കൊറോണ ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കാരുണ്യത്തിൻ്റെ കരങ്ങൾ ഉയർത്തേണ്ട സമയമാണിതെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.
എം ജെ സിറിയക് മഞ്ഞനാനിക്കൽ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തെക്കുംമുറി വാർഡിൽ സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ. ഇപ്പോഴല്ലെങ്കിൽ പിന്നെയെന്ന് എന്ന മനോഭാവം വളർത്തി കഴിയുന്ന സഹായങ്ങൾ ചെയ്യാൻ കഴിവുള്ളവർ തയ്യാറായാൽ ദുരിതബാധിതർക്ക് ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെയർമാൻ ഹരിദാസ് അടമത്തറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ, സന്തോഷ് കാവുകാട്ട്, റെജി തലക്കുളം, ആര്യ സബിൻ എന്നിവർ പ്രസംഗിച്ചു. സുനീഷ് പുളിക്കൻ, അഗസ്റ്റിൻ കടുക്കുന്നേൽ, സുധീഷ് തൊട്ടിരിക്കൽ, സന്തോഷ് നടുത്തൊട്ടി, അജാന്ത് ദേവൻ, ജെറിൻ കുന്നേപറമ്പിൽ, പ്രസാദ്, ലംബോധരൻ, തങ്കമ്മ തോട്ടക്കര, പാർവ്വതി അജാന്ത്, മായാ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ 170 കുടുംബങ്ങളിൽ അരിയും പച്ചക്കറിയും എത്തിച്ചുനൽകി.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.