Subscribe Us



മൂന്നാനിയിൽ പെരുമ്പാമ്പിനെ കണ്ടെത്തി; വനപാലകർ സ്ഥലത്തെത്തി പിടികൂടാൻ ശ്രമം ആരംഭിച്ചു

പെരുമ്പാമ്പിനെ കണ്ടതറിഞ്ഞ് എത്തിയ ആളുകൾ

മൂന്നാനി: പെരുമ്പാമ്പിനെ കണ്ടെത്തി. മൂന്നാനി വെള്ളാപ്പാട്ട്കുന്നേൽ ഡോ ജോജി താമസിച്ചിരുന്ന വീടിനോട് ചേർന്നാണ് അസാമാന്യ വലിപ്പമുള്ള ഒരു പെരുമ്പാമ്പിനെ രാത്രി പത്തു മണിയോടെ കണ്ടെത്തിയത്. പാമ്പിനെ പിടികൂടാൻ നാട്ടുകാർ നടത്തിയ ശ്രമം വിജയിക്കാതെ വന്നതിനെത്തുടർന്നു വനപാലകരെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടാൻ പരിശീലനം ലഭിച്ച ജോസഫ്, മനു എന്നിവരെ മൂന്നാനിയിലേക്ക് അയച്ചിട്ടുണ്ട്. 

റെജി ചാരംതൊട്ടിയിൽ, തങ്കച്ചൻ മനയാനി,സിറിൾ മുളക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാമ്പിനെ പിടികൂടാൻ ശ്രമം തുടരുന്നത്.

Post a Comment

0 Comments