Subscribe Us



പാലാ ഇന്ത്യൻ കോഫീ ഹൗസിൽ തീപിടുത്തം

പാലാ: മഹാറാണി ജംഗ്ഷനിലുള്ള ജോസഫ് ആർക്കേസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിൽ തീപിടുത്തം. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അടുക്കള ഭാഗത്തു തീപിടുത്തമുണ്ടായത്. ചിമ്മിനിയിലുണ്ടായ തീ ആളിപ്പടർന്നു പുറത്തേയ്ക്ക് വ്യാപിച്ചെങ്കിലും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. 

തീപിടുത്തത്തിനിടയായ കാരണം കണ്ടെത്താനായിട്ടില്ല. തീപിടുത്തത്തിൽ അടുക്കള ഭാഗത്ത് കാര്യമായ നാശനഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

Post a Comment

0 Comments