Subscribe Us



പെട്രോളിയം വില വർദ്ധന സുപ്രീം കോടതി ഇടപെടണം: രാജീവ് നെല്ലിക്കുന്നേൽ

കോട്ടയം: പെട്രോളിയം ഉത്പന്നങ്ങളുടെ തുടർച്ചയായ വില വർദ്ധന നിയന്ത്രിക്കാൻ കേന്ദ്ര ഗവൺമെന്റ്  തയ്യാറാകാത്ത സാഹചര്യത്തിൽ സുപ്രീം കോടതി ഇടപെടണമെന്ന് ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയിൽ ജനജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധി മുട്ടുന്ന സാഹചര്യത്തിൽ തുടർച്ചയായി വില വർദ്ധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് അദ്ദേഹം പറഞ്ഞു. യുവജനതാദൾ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ്  പടിക്കൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രാജീവ്.

യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് സജീവ് കറുകയിൽ അദ്ധ്യക്ഷത വഹിച്ച സമരത്തിൽ ജനതാദൾ ജില്ല സെക്രട്ടറി എൻ എം മൈക്കിൾ, യുവജനതാദൾ ജില്ല ഭാരവാഹികളായ ടോണി കുമരകം, എസ് വിപിൻ, മനോജ് കുമാർ, വി വി പ്രഭ, നോബിൻദാസ്, ബിജു കെ കെ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments