Subscribe Us



ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച്‌ പെട്രോൾ പമ്പിന് മുമ്പിൽ ധർണ്ണ നടത്തി

രാമപുരം : അടിക്കടിയുള്ള ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് എൻ സി പി സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുമ്പിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി എൻ സി പി രാമപുരം മണ്ഡലം കമ്മിറ്റി രാമപുരത്ത് പെട്രോൾ പമ്പിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. അടിക്കടി വർദ്ധിപ്പിച്ച ഇന്ധന വില പിൻവലിക്കുക, ഇന്ധന വില നിയന്ത്രണാധികാരം  കേന്ദ്ര സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. മഹാമാരിമൂലം സാമ്പത്തികമായും നട്ടംതിരിയുന്ന ജനങ്ങളെ പടുകുഴിയിലേയ്ക്ക് തള്ളിവിടുന്ന നടപടിയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് എൻ എൽ സി ജില്ലാ സെക്രട്ടറി ജോണി കെ എ പറഞ്ഞു. 

പോലീസ് സ്റ്റേഷൻ എതിർവശത്തെ എച്ച് പി പമ്പിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി ജോഷി ഏറത്ത് അദ്ധ്യക്ഷത വഹിച്ചു. പി കെ വിജയകുമാർ, മനോഹരൻ മുതുവല്ലൂർ, ബേബി കാഞ്ഞിരപ്പാറയിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments