പാലാ: ടോക്കിയോ ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടാൻ മുഖ്യകാരണക്കാരനായ പി ആർ ശ്രീജേഷിന് ഉചിതമായ ക്യാഷ് അവാർഡ് നൽകി പ്രോൽസാഹനം നൽകണമെന്ന് മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഒളിംപിക്സിൽ മെഡൽ നേടിയ ശ്രീജേഷ് രാജ്യത്തിൻ്റെയും മലയാളികളുടെയും അഭിമാനം ഉയർത്തിയതായി മുൻ ഇന്ത്യൻ ഇൻ്റർ നാഷണൺ വോളിബോൾ താരംകൂടിയായ മാണി സി കാപ്പൻ കത്തിൽ ചൂണ്ടിക്കാട്ടി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.