കോട്ടയം: ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 13.10.2021 തീയതിയിലെ കേരള ആഭ്യന്തര വകുപ്പ് ഉത്തരവ് No. ATT-1/38/2021-HOME പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്നും, ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവര്‍ക്ക് നല്‍കിവന്നിരുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC) ഇനിമുതല്‍ നേരിട്ടു ലഭ്യമാകില്ലെന്നു ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ കാര്യാലയത്തിൽ നിന്നും അറിയിച്ചു.
വിദേശരാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവര്‍ ഇനി മുതല്‍ പാസ്പോര്‍ട്ട് ഓഫീസ് വഴി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (PCC) അപേക്ഷ നല്‍കേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.