Subscribe Us



കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചതായി സൂചന

മേലമ്പാറ: പാലായ്ക്ക് സമീപം മേലമ്പാറയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ  കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചതായി സൂചന.

മേലമ്പാറ പഴേതുവീട്ടിൽ കല്യാണി എന്നു വിളിക്കുന്ന വിഷ്ണുപ്രിയയെയാണ് കാണാതായത്.
ഇന്ന് രാവിലെ ഏഴര വരെ വീട്ടിലുണ്ടായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നുവെന്നാണ് പരാതി. ഈരാറ്റുപേട്ട പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനെത്തുടർന്നാണ് സൂചന ലഭിച്ചതെന്നു അറിയുന്നു. സാമൂഹ്യ മാധ്യമങ്ങളും ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സൂചനയിലേയ്ക്കു എത്തിച്ചതെന്നാണ് അറിയാൻ സാധിക്കുന്നത്.

Post a Comment

0 Comments