Subscribe Us



അമിതവേഗതയിൽ യുവതി അലക്ഷ്യമായി ഓടിച്ച കാർ സ്റ്റാൻ്റിൽ പാർക്കു ചെയ്തിരുന്ന ഓട്ടോ ഇടിച്ചു തകർത്തു

പാലാ: അമിതവേഗതയിൽ യുവതി അലക്ഷ്യമായി ഓടിച്ച വാഹനം സ്റ്റാൻ്റിൽ പാർക്കു ചെയ്തിരുന്ന ഓട്ടോ ഇടിച്ചു തകർത്തു. ഇന്ന് (17/01/2022) വൈകിട്ട് 6 ന് ഈരാറ്റുപേട്ട റൂട്ടിൽ കാനറ ബാങ്കിനു സമീപമുള്ള ഓട്ടോ സ്റ്റാൻ്റിലാണ് അമിതവേഗതയിലെത്തിയ ക്രെറ്റ കാർ ഓട്ടോയുടെ പിന്നിൽ ഇടിച്ചു കയറിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്നു ഇടിയുടെ ആഘാതത്തിൽ ഓട്ടോ തൊട്ടടുത്ത വൈദ്യുതി തൂണിൽ ഇടിച്ചു പൂർണ്ണമായും തകരുകയായിരുന്നു.

ഓട്ടോയുടെ ഡ്രൈവർ പുറത്തായിരുന്നതിനാൽ ദുരന്തം ഒഴിവായി. ഡ്രൈവറുമായി സംസാരിച്ച ശേഷം ഓട്ടോയിൽ നിന്നിറങ്ങിയ ഉടനെയായിരുന്നു അപകടമെന്നു മുൻ മുനിസിപ്പൽ ജീവനക്കാരൻ ശശി പറഞ്ഞു. ഓട്ടോ കഴിഞ്ഞ ദിവസം ടെസ്റ്റിംഗ് നടത്തി പുറത്തിറക്കിയതേയുള്ളൂവെന്നു സഹഡ്രൈവർമാർ പറഞ്ഞു. ഇടിച്ച കാറിൻ്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.

 യുവതിക്കൊപ്പം കാറിൽ ഒരു കുട്ടിയും ഒരു നായും വാഹനത്തിൽ ഉണ്ടായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഇടിപ്പിച്ച വാഹനം ഓടിച്ചയാൾ അപമര്യാദയായി പെരുമാറിയതായും നാട്ടുകാർ പരാതിപ്പെട്ടു.

Post a Comment

0 Comments