Subscribe Us



മറ്റക്കരയിൽ ഭാര്യയെ റബ്ബർ കത്തിക്കു കുത്തി പരുക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

മറ്റക്കര: ഭാര്യയെ റബ്ബർ കത്തിയ്ക്ക് കുത്തി പരിക്കേൽപ്പിച്ചശേഷം ഭർത്താവ് ജീവനൊടുക്കി. രാത്രി എട്ടുമണിയോടെ മറ്റക്കരയിലാണ് സംഭവം. പരുക്കേറ്റ ഇയാളുടെ ഭാര്യ മോളിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിനും മുഖത്തുമാണ് കുത്തേറ്റത്. പരുക്കേറ്റ മോളിയെ ബന്ധുകൾ ആണ് ആശുപത്രിയിൽ എത്തിച്ചത്.   വിവരമറിഞ്ഞ് എത്തിയ പള്ളിക്കത്തോട് പോലീസ് നടത്തിയ പരിശോധനയിൽ ഭർത്താവ് കുഴിക്കാട്ട് സുരേന്ദ്രനെ (62) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആക്രമിക്കുമ്പോൾ സുരേന്ദ്രൻ മദ്യപിച്ചിരുന്നതായി മോളി മൊഴി നൽകിയിട്ടുണ്ട്. മരിച്ച സുരേന്ദ്രൻ ഇൻഷ്വറൻസ് ഏജൻ്റാണ് പോലീസ് മേൽ നടപടി സ്വീകരിച്ചു. 

Post a Comment

0 Comments