Subscribe Us



ആൽമരം വീണപ്പോൾ രക്ഷപെട്ടയാൾ അടയ്ക്കാമരം വീണ് മരിച്ചു

കൊച്ചി: കൂറ്റൻ ആല്മരം നിലംപൊത്തിയപ്പോൾ അദ്ഭുതകരമായി രക്ഷപ്പെട്ടയാൾ 9 മാസത്തിനുശേഷം വീട്ടിലെ കമുകു ദേഹത്തു വീണു മരിച്ചു. പറവൂർ ചെറിയപല്ലംതുരുത്ത് സ്വദേശി ഈരേപ്പാടത്ത് രാജൻ (60) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം ബന്ധുവിനൊപ്പം തറവാട്ടുവീട്ടിലെ കമുക് വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വടം കെട്ടി വലിക്കുന്നതിനിടെ കമുക് രാജൻ്റെ മേൽ പതിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

25 വര്ഷമായി ലോട്ടറി വില്പന നടത്തുന്ന രാജൻ രാവിലെ മുതൽ വൈകീട്ടുവരെ നമ്പൂരിയച്ചൻ ആൽത്തറയുടെ ചുവട്ടിലാണ് ഉണ്ടായിരുന്നത്. കാലപ്പഴക്കം മൂലം ആൽ ദ്രവിച്ച്‌ നിലംപൊത്തുമ്പോൾ രാജൻ പതിവുപോലെ അതിനടിയിൽ ഉണ്ടായിരുന്നു. അന്ന് ഒരു പോറൽപോലും ഏല്ക്കാതെ അദ്ഭുതകരമായാണ് രക്ഷപെട്ടത്. മറിഞ്ഞ ആലിൻ്റെ ഭാഗങ്ങൾ ആൽത്തറയിൽ തങ്ങിനിന്നതാണ് രക്ഷയായത്.

Post a Comment

0 Comments