Subscribe Us



ബൈക്ക് അഭ്യാസം നടത്തിയ ഫ്രീക്കന്മാരെ പോലീസ് പൊക്കി; പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിനുൾപ്പെടെ 17 വയസുകാരായ വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമെതിരെ കേസ്

പാലാ: ജനറൽ ആശുപത്രിക്കു മുന്നിലെ വെയിറ്റിംഗ് ഷെഡിനു മുന്നിൽ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ ഫ്രീക്കന്മാർ പോലീസ് പിടിയിലായി. 17 കാരമാരായ രണ്ടു വിദ്യാർത്ഥികളെയാണ് പാലാ പോലീസ് പിടികൂടിയത്. അഭ്യാസപ്രകടനത്തിനുപയോഗിച്ച കെ എൽ 29 ഡി 331 എന്ന ബൈക്കും പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

പ്രായപൂർത്തിയാകാത്തവർ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും അഭ്യാസപ്രകടനം നടത്തിയതിനും വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കുമെതിരെ കേസെടുക്കുമെന്ന് പാലാ പോലീസ് അറിയിച്ചു.

കുറച്ചു കാലമായി പാലായിൽ ഫ്രീക്കന്മാർ പാലാ ടൗണിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും പോലീസ് നടപടി എടുക്കാത്തതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. അമിത ശബ്ദത്തിൽ ഭയാനകമായ രീതിയിൽ ടൗണിലൂടെ ബൈക്ക് ഓടിച്ചു കളിക്കുന്നത് സ്ഥിരമായതായി പരാതി ഉയർന്നിട്ടുണ്ട്.

പാലാ ബൈപ്പാസിലെ വിവിധ ഭാഗങ്ങൾ ഇപ്പോഴും ഫ്രീക്കന്മാരുടെ വിഹാരകേന്ദ്രമാണ്. നല്ല ടാറിംഗും വിശാലമായ വഴിയും ആയതിനാൽ വിവിധയിടങ്ങളിൽ നിന്നും ഫ്രീക്കന്മാർ ഇവിടെ എത്തി അഭ്യാസപ്രകടനങ്ങൾ നടത്തുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകളിട്ട് ത്രില്ലടിപ്പിക്കാനാണ് ഫ്രീക്കന്മാർ അപകടകരമായ രീതിയിൽ ബൈക്കുകൾ പറത്തുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനിടയിലൂടെ അഭ്യാസം നടത്തുന്നതും ഇക്കൂട്ടർക്കു ഹരമാണ്. ഇക്കൂട്ടർക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ നിരപരാധികൾക്കു അപകടമുണ്ടാവാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാർ. 

Post a Comment

1 Comments

  1. The best casino, hotel & nightlife | jtmhub.com
    From luxury rooms to entertainment 제천 출장샵 venues, you'll be at the heart of the action. 군포 출장마사지 From 보령 출장안마 the luxurious hotel 계룡 출장안마 of Mohegan Sun in Uncasville to The LINQ Casino 영주 출장샵

    ReplyDelete

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.