Subscribe Us



പാലാ നഗരത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് പൊലീസിൻ്റെ വാഹന പരിശോധന

പാലാ: പൊലീസിൻ്റെ വാഹന പരിശോധനയെത്തുടർന്നു നഗരത്തിൽ ഗതാഗതക്കുരുക്ക്. റിവർവ്യൂറോഡിൽ പുഴക്കര പാലത്തിനു സമീപം വളവിൽ പൊലീസ് വാഹന പരിശോധന രാവിലെ ആരംഭിച്ചതോടെ ഗതാഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നു. ഇതോടെ വിവിധ സ്ഥലങ്ങളിൽ പോകാനുള്ളവരും വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും വഴിയിൽ കുടുങ്ങി.
വാഹന പരിശോധന ഗതാഗത തടസം സൃഷ്ടിക്കാതെ നടത്താൻ പൊലീസ് തയ്യാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

Post a Comment

0 Comments