Subscribe Us



വൈദ്യുതി തകരാർ: പാലായിൽ കെ എസ് ഇ ബിയുടെ അനാസ്ഥ തുടരുന്നു

പാലാ: വേനൽമഴയെത്തുടർന്നു അപ്പാടെ വൈദ്യുതി നിലച്ച പാലായിൽ വൈദ്യുതി വകുപ്പിൻ്റെ അനാസ്ഥ തുടരുന്നു. തകരാർ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തിറങ്ങുന്നതിനു പകരം അടുത്ത ഷിഫ്റ്റിനു വരുന്നവർ എത്തിയശേഷമേ നടപടി ആരംഭിക്കൂ എന്ന പിടിവാശിയിലാണ് അധികൃതർ. 

പാലായിൽ വൈകുന്നേരങ്ങളിൽ വൈദ്യുതി നിലച്ചാൽ പിറ്റേന്ന് ഉച്ചയ്ക്കുശേഷമേ സാധാരണ വൈദ്യുതി വിതരണം ഉണ്ടാകൂ എന്ന ഗതികേടാണ് പാലാക്കാർക്ക്. സർക്കാർ കാര്യം മുറപോലെ എന്ന നിലയിലാണ് ഈ കാലഘട്ടത്തിലും കെ എസ് ഇ ബി. അത്യാവശ്യ സർവ്വീസായതിനാൽ രാവിലെ തന്നെ നടപടികൾ ആരംഭിക്കാനുള്ള ശ്രമമെന്നും ഇവർ നടത്താറില്ല. 
ഏ ബി സി കേബിൾ പാലാക്കാർക്കു ദുരിതം മാത്രമായി മാറിക്കഴിഞ്ഞു. വൈദ്യുതി തടസ്സം കാര്യമായി ഉണ്ടാവില്ല എന്നായിരുന്നു ഇവ സ്ഥാപിച്ച ഘട്ടത്തിൽ കൊട്ടിഘോഷിച്ചത്. എന്നാൽ എവിടെ എങ്കിലും തകരാർ ഉണ്ടായാൽ എവിടെയൊക്കെയാണോ അതുമായി ബന്ധപ്പെട്ടുള്ള കേബിൾ സ്ഥാപിച്ചിരിക്കുന്നത് അവിടെയൊക്കെ വൈദ്യുതി പൂർണ്ണമായും നിലയ്ക്കും. തകരാർ ഉണ്ടായാൽ ഉടനടി കണ്ടെത്താനും പരിഹരിക്കാനും പരിജ്ഞാനമുള്ളവർ ഇല്ലാത്തതും വൈദ്യുതി തടസ്സം പുനസ്ഥാപിക്കാൻ കാലതാമസം ഉണ്ടാക്കുന്നു. കെ എസ് ഇ ബിയുടെ ഈ നടപടിക്കെതിരെ ജനരോഷം ശക്തമായി.

Post a Comment

0 Comments