Subscribe Us



രാഹുല്‍ഗാന്ധിയുടെ ആഫീസ് അടിച്ചു തകര്‍ത്തത് അപലപനീയം: ജി ദേവരാജൻ

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സമരം ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാട് എം പി. രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് അങ്ങേയറ്റം അപലപനീയവും കേരളത്തിനു അപമാനവുമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍ പറഞ്ഞു. ബഫര്‍സോണ്‍ വിഷയത്തിലെ സുപ്രീംകോടതി വിധി അനുസരിച്ചു സംസ്ഥാന സര്‍ക്കാരിന് മാത്രമേ ഇനി ഇക്കാര്യത്തില്‍ ഇടപെടാനാകൂ എന്നിരിക്കെ പ്രതിപക്ഷ എംപിമാരുടെ ഇടപെട ല്‍ ആവശ്യപ്പെടുന്ന ഭരണപക്ഷ സംഘടനകളുടെ നിലപാട് ശരിയല്ല. വിധിയുടെ ഭാഗം 44 പാരഗ്രാഫ് എഫ് അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എംപവേഡ് കമ്മിറ്റി മുമ്പാകെയോ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന വകുപ്പിനോ ബഫര്‍ സോണിന്‍റെ ദൂരപരിധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നിര്‍ദ്ദേശങ്ങ ള്‍ സമര്‍പ്പിക്കാവുന്നതാണ്. മറ്റാര്‍ക്കും നേരിട്ട് ഒരു നിര്‍ദ്ദേശവും സമര്‍പ്പിക്കാന്‍ കഴിയില്ല. വസ്തുത ഇതായിരിക്കെ വയനാട് എം പി ഇടപെടണമെന്ന് വാദിക്കുന്നത് ബാലിശമാണ്. അതേസമയം കേരളത്തില്‍ സംരക്ഷിത വനത്തിനു പുറത്ത് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആകാമെന്ന് കേരള സര്‍ക്കാര്‍ 2019 ഒക്ടോബര്‍ 13നു തീരുമാനിച്ചിരുന്നു. 2018 ലെ പ്രളയത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ ഇങ്ങനെ തീരുമാനിച്ചത്. സുപ്രീംകോടതി വിധിയ്ക്കു സമാനമായ തീരുമാനം രണ്ടരക്കൊല്ലം മുമ്പേ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നൂവെന്ന വസ്തുത മറച്ചു വെക്കാനാണ് ഭരണപക്ഷ സംഘടനകള്‍ ഇപ്രകാരം സമരം നടത്തുന്നതും ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതും. 

ദേശീയ തലത്തില്‍ ബിജെപിക്കെതിരായി ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് വഴി വളരെ തെറ്റായ സന്ദേശമാണ് സിപിഎമ്മിന്‍റെ വിദ്യാര്‍ത്ഥി സംഘടന നല്‍കിയിരിക്കുന്നതെന്നും ദേവരാജന്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments