Subscribe Us



ഓട്ടോയിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് വിദ്യാർത്ഥിനി മരിച്ചു; ഗ അതീവ ഗുരുതരാവസ്ഥയിലുള്ള സഹോദരനും അച്ഛനും അമ്മയും വല്യമ്മയുമടക്കം ചികിത്സയിൽ തുടരുന്നു

പാലാ: ഓട്ടോറിക്ഷയിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരിക്കു ദാരുണാന്ത്യം. വള്ളിച്ചിറ നെല്ലിയാനി തെക്കേനെല്ലിയാനി സുധീഷിൻ്റെ മകൾ കൃഷ്ണപ്രിയ (12) ആണ് മരണമടഞ്ഞത്. സുധീഷ് (42) മാതാവ് ഭാർഗവിയമ്മ (70), ഭാര്യ അമ്പിളി (39), മകൻ കൃഷ്ണദേവ് (5) എന്നിവരെ ചേർപ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണദേവിൻ്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
പൂഞ്ഞാർ - ഏറ്റുമാനൂർ ഹൈവേയിൽ 30 ന് രാത്രി 9.30തോടെയായിരുന്നു അപകടം. അമ്പിളിയുടെ കയ്യൂരുള്ള വീട്ടിൽ പോയി മടങ്ങും വഴിയാണ് അപകടം. പാലായിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്ന ബസ് എതിർദിശയിൽ വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. സുധീഷായിരുന്നു ഓട്ടോ ഓടിച്ചിരുന്നത്.  

അപകടത്തെത്തുടർന്ന് ഈരാറ്റുപേട്ട റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. പാലാ എസ് ഐ എം ആർ അഭിലാഷിൻ്റെ നേതൃത്വത്തിൽ പാലാ പോലീസ് നടപടി സ്വീകരിച്ചു. പാലാ സെൻ്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ് കൃഷ്ണപ്രിയ.

Post a Comment

0 Comments