Subscribe Us



ഇടപ്പാടി കുന്നേമുറിയിൽ കെ എസ് ആർ ടി സി ബസ് ഓട്ടോയിൽ ഇടിച്ച് ഒരു കുട്ടി മരിച്ചു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

പാലാ: ഇടപ്പാടിക്കു സമീപം കുന്നേമുറിയിൽ കെ എസ് ആർ ടി സി ബസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോയിൽ സഞ്ചരിച്ച ഒരു കുട്ടി മരണമടഞ്ഞു. മറ്റ് മൂന്ന് പേർക്കു ഗുരുതര പരിക്ക്. രാത്രി 9.30 തോടെയായിരുന്നു സംഭവം.

പാലായ്ക്കു വരുകയായിരുന്ന ഓട്ടോയിൽ പാലായിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്. പരുക്കേറ്റവരെ ആദ്യം മേരിഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ ഒരാൾ നെല്ലിയാനി തെക്കേനെല്ലിയാനി സുധീഷ്, ഭാര്യ അമ്പിളി, ഒരു കുട്ടി എന്നിവരെയാണ് മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ലൈഫ് പദ്ധതിയിൽ കിട്ടിയ വീട് കയ്യൂരിൽ പണിയുന്നതിനായി പഴയ വീട് പൊളിച്ച ശേഷം പാലായിയ്ക്ക് വരും വഴിയാണ് അപകടം സംഭവിച്ചത്.
അപകടത്തെത്തുടർന്ന് പൂഞ്ഞാർ ഹൈവേയിൽ ഗതാഗത തടസ്സം ഉണ്ടായി. എസ് ഐ അഭിലാഷിൻ്റെ നേതൃത്വത്തിൽ പാലാ  പോലീസ് നടപടി സ്വീകരിച്ചു. 


Post a Comment

0 Comments