Subscribe Us



ഫ്രാൻസിസ് ജോർജിന് 'ഓട്ടോറിക്ഷ' ചിഹ്നത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കണം: പി.സി. തോമസ്.

കോട്ടയം: ഏപ്രിൽ 26 നു നടക്കുന്ന തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെൻറ് നിയോജക മണ്ഡലത്തിലെ ഏവരും 'ഓട്ടോറിക്ഷ' ചിഹ്നത്തിൽ വോട്ടുകൾ നൽകി യൂഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് അഭ്യർത്ഥിച്ചു. മികച്ച പാർലമെൻറ് അംഗമെന്ന നിലയിൽ പേരെടുത്ത അദ്ദേഹം കോട്ടയം പാർലമെൻറ് മണ്ഡലത്തിനും, കേരളത്തിനും, രാഷ്ട്രത്തിനും, ഏറെ പ്രയോജനകരമായ കാര്യങ്ങൾ ചെയ്യും എന്നുറപ്പുണ്ട്. തോമസ് പറഞ്ഞു. 

കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ നിന്നും

മാണി സാറിൻറെ വീട്ടിൽ :

ഇന്നലെ പാലായിൽ മാണി സാറിൻറെ വീട്ടിൽ താൻ പോയതുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങൾ വന്നത് തിരുത്തുവാൻ വേണ്ടി കൂടിയാണ് ഈ പത്രസമ്മേളനം. തോമസ് അറിയിച്ചു. "എൻറെ പിതാവ് ശ്രീ.പി.റ്റി.

ചാക്കോയുടെ സഹോദരിയാണ് മാണി സാറിൻറെ ഭാര്യ ശ്രീമതി കുട്ടിയമ്മ. (പിതാവിന്റെ അമ്മയുടെ അനുജത്തിയുടെ മകൾ). എൻറെ അമ്മായിയായ മാണി സാറിൻറെ സഹധർമ്മിണിക്ക് തീർത്തും സുഖമില്ലാതിരിക്കുന്നതുകൊണ്ട് ഇന്നലെ അമ്മായിയെ സന്ദർശിക്കുവാൻ ഞാൻ അവിടെ പോയതാണ്. ശ്രീ ജോസ് കെ മാണിയുടെ മാതാവാണ് എന്നുള്ളതിനാൽ, മറ്റെന്തോ രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് ഞാൻ പോയത് എന്ന രീതിയിലാണ് ചില വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ അത് പൂർണമായും തെറ്റാണ്.( ജോസ്. കെ. മാണി അവിടെ ഇല്ലെന്നും, കോട്ടയത്താണെന്നും അറിഞ്ഞുകൊണ്ടുതന്നെയാണ് പോയത്) ഇതിനുമുമ്പും അമ്മായിയെ കാണുവാൻ ഞാൻ അവിടെ പോയിട്ടുണ്ട്. ബഹുമാന്യനായ ശ്രീ. പി.ജെ.ജോസഫ് സാർ നയിക്കുന്ന കേരള കോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഞാൻ തെരഞ്ഞെടുപ്പിൽ ഫ്രാൻസിസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു കാരണവശാലും മറ്റൊരു രാഷ്ട്രീയ ചിന്താഗതിയോ മാറ്റമോ എനിക്കില്ല. മാണി സാറിൻറെ നിര്യാണ ദിവസം അമ്മായിയെ സന്ദർശിച്ച് ആശ്വാസവാക്ക് പറഞ്ഞു പോകാൻ വേണ്ടി മാത്രം അവിടെ കയറിയതാണ്. മറിച്ചുള്ള പ്രചാരണം പൂർണ്ണമായും നിഷേധിക്കുന്നു.

"... തോമസ് പറഞ്ഞു.

ഇന്നലെ കെ.എം. മാണി സാറിൻറെ ശവകുടീരത്തിൽ പി.ജെ. ജോസഫ്

സാറിൻറെ നേത്യത്വത്തിൽ, കേരള കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ പ്രാർത്ഥന അർപ്പിച്ച ശേഷം, പാർട്ടിയുടെ പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്‌മരണ ചടങ്ങിൽ പങ്കെടുത്തു കഴിഞ്ഞ്, ശ്രീ. ഫ്രാൻസിസ് ജോർജിൻറെ പിറവത്ത് ആരംഭിക്കുന്ന പര്യടന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പോകുന്ന വഴിക്കാണ് അമ്മായിയെ കാണുവാൻ താൻ കയറിയതെന്നും തോമസ് അറിയിച്ചു.

Post a Comment

0 Comments