Subscribe Us



ദേ ടി ബി റോഡിൽ അപകടം മാടി വിളിക്കുന്നു

പാലാ: ടിബി റോഡിൽ മിൽക്ക് ബാറിന് സമീപം അപകടം മാടി വിളിക്കുന്നു. നിർഭാഗ്യവാനെ കാത്ത് നിലകൊള്ളുകയാണ് ഉണങ്ങിയ ആൽമരം.

മിൽക്കു ബാറിനു സമീപമുള്ള കാണിക്കമണ്ഡപത്തോടു ചേർന്നാണ് ഉണങ്ങിയ ആൽമരം നിൽക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിൽ ഉണങ്ങിയ ആൽമര ശിഖരം അടർന്നത് വൈദ്യുതി കമ്പികളിൽ വീണു കിടപ്പുണ്ട്. ഇത് സംബന്ധിച്ച് അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്നു സമീപത്തെ വ്യാപാരികൾ പറയുന്നു. 
ആൽമരം ഉണങ്ങി നിൽക്കുന്നതിനാൽ ചില്ലകളും മറ്റും പൊടിഞ്ഞു വീഴുന്നതും നിത്യസംഭവമായെന്ന് കാൽനടക്കാർ പറയുന്നു. വലിയ ശിഖരങ്ങൾ അപ്പാടെ ഒടിഞ്ഞു വീഴാനുള്ള സാധ്യതകളും ഉണ്ടെന്നു വിലയിരുത്തപ്പെടുന്നു. അപകടം ക്ഷണിച്ചു വരുത്താതെ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

Post a Comment

0 Comments