Subscribe Us



പൊതുതിരഞ്ഞെടുപ്പ്: വാഹന വാടക നൽകാതെ മീനച്ചിൽ താലൂക്ക്; പ്രതിഷേധിക്കാൻ വാഹനമുടമകൾ താലൂക്ക് ആസ്ഥാനത്തേയ്ക്ക്

പാലാ: തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വാടകയ്ക്ക് വിളി വകയിൽ കൂലി കൊടുത്തില്ലെന്ന ആക്ഷേപവുമായി വാഹന ഉടമകൾ രംഗത്തുവന്നു. പാലാ, ഭരണങ്ങാനം മേഖലയിലെ 30 ൽ പരം ഡ്രൈവർന്മാരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ലക്ഷങ്ങൾ വരെ തങ്ങൾക്കു ലഭിക്കാനുണ്ടെന്നു വാഹനമുടമകൾ പരാതിപ്പെട്ടു.

പണം ലഭ്യമാക്കാമെന്ന് പറഞ്ഞ പല തിയതികൾ പിന്നിട്ടു. ഇന്നു നൽകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പണം ലഭ്യമായില്ലെന്നു വാഹന ഉടമകൾ പറഞ്ഞു. കോട്ടയം ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ ഉള്ളവർക്ക് പണം ആഴ്ചകൾക്കു മുമ്പേ ലഭ്യമായതായി ഇവർ ചൂണ്ടിക്കാട്ടി. കളക്ട്രേറ്റിൽ അന്വേഷിച്ചപ്പോൾ മീനച്ചിൽ താലൂക്കിലെ ഓഫീസിൽ ഫയൽ ഒപ്പിട്ടു പൂർത്തീകരിച്ചില്ലെന്ന വിവരമാണ് കിട്ടിയതെന്നും ഇവർ അറിയിച്ചു. മുപ്പതിനായിരം രൂപയ്ക്ക് മുകളിൽ തുക നൽകുമ്പോൾ 1800 രൂപയോളം നികുതി പിടിക്കുന്നതായി ഇവർക്കു പരാതിയുണ്ട്. 

അധികൃതരുടെ നിലപാടിനെതിരെ മീനച്ചിൽ താലൂക്ക് ആസ്ഥാനത്തെ തിരഞ്ഞെടുപ്പ് വിഭാഗത്തിനെതിരെ പ്രതിഷേധം നടത്താനുള്ള നീക്കത്തിലാണ് വാഹന ഉടമകൾ.

Post a Comment

0 Comments