Subscribe Us



'സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു'- വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നുവെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസികളെ കൂടെ നിർത്തണം. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടി പ്രവർത്തകർ വിട്ടു നിൽക്കരുതെന്നും ഗോവിന്ദൻ നിർദ്ദേശിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്നും പാർട്ടിക്ക് തന്ന കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ച്ചയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിൽ ആണ് രൂക്ഷ വിമർശനം ഉയർത്തിയത്.

Post a Comment

0 Comments