Subscribe Us



മരിയസദനത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ജനകീയ കൂട്ടായ്മ രംഗത്ത്

പാലാ: പാലാ മരിയസദനം നേരിടുന്ന പ്രതിസന്ധികൾക്കു പരിഹാരം കാണാൻ ജനകീയ കൂട്ടായ്മ നടന്നു. കെ ഫ്രാൻസീസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു. ഫാ ജോർജ് പഴേപറമ്പിൽ, സന്തോഷ് മരിയസദനം, മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ, നിർമ്മല ജിമ്മി, ജോസ്മോൻ മുണ്ടയ്ക്കൽ, ഷോൺ ജോർജ്, ടോബിൻ കെ അലക്സ്, ബിനീഷ് ചൂണ്ടച്ചേരി, ജോസുകുട്ടി പൂവേലി, ഷാർലി മാത്യു, സജിമോൻ മഞ്ഞക്കടമ്പിൽ, ഡോക്ടർ റ്റി.മുരളി, രാജി മാത്യു പ്ലാംബ്ലാനി,  ബൈജു കൊല്ലംപറമ്പിൽ, ടോമി ചെറിയാൻ, ലക്കി പി ഡി, ഫാ ജോസഫ് നെല്ലിക്കചെരുവിൽ, ലീനാ സണ്ണി, കുര്യാക്കോസ് പടവൻ, ജോസിൻ ബിനോ, മായാപ്രദീപ്, ബിജു പാലുപടവിൽ, ലിസ്സിക്കുട്ടി മാത്യു, ആനി ബിജോയ്, വിസി പ്രിൻസ്, അഡ്വ സന്തോഷ് മണർകാട്ട്, സിജി ടോണി, സ്കറിയ, ഷിബു പൂവേലി, ഷിബു തെക്കേറ്റം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

വർത്തമാനകാല വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുത്ത തീരുമാനങ്ങളും
 നേരിടുന്ന പ്രശ്നങ്ങളും
അനാഥരെയും ഒറ്റപ്പെട്ടവരെയും മാനസികരോഗികളെയും സംരക്ഷിക്കാൻ സർക്കാർ സംവിധാനം ഉണ്ടാക്കുന്നത് വരെ ഇത്തരം സ്ഥാപനങ്ങൾക്ക് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കുക. അതുപോലെതന്നെ ഇതിന് സർക്കാർ നിയമം കൊണ്ടുവരികയും ചെയ്യുക. ജനപ്രതിനിധികൾ നിയമസഭയിൽ ഈ വിഷയത്തെപ്പറ്റി സബ്മിഷൻ അവതരിപ്പിക്കുകയും ചെയ്യുക.
ഒക്ടോബർ 10 -ന്  മരിയസദനത്തിന് സാമ്പത്തിക സഹകരണം കഴിയുന്നത്ര സുമനസ്സുകളിൽ നിന്ന് സമാഹരിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു.

ഇടപ്പാടിയിൽ അര ഏക്കറും പൂവരണിയിൽ ഒന്നര ഏക്കറും സൗജന്യമായ സ്ഥലം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ആളുകളെ പുനരധിവസിപ്പിക്കുന്നതിനും കെട്ടിടങ്ങൾ നിർമ്മിക്കുന്നതുവഴി 250 ആളുകളെ മാറ്റിപ്പാർപ്പിക്കുവാനും കഴിയും.

ഈ ക്യാമ്പയിൻ വഴി സ്വരൂപിക്കുന്ന പണം (80 G)റെസിപ്റ്റിൽ എഴുതി നൽകികുകയും ചെയ്യണം.
രസീത് ആവശ്യമുള്ളവർക്ക് മരിയസദനത്തിന്റെ രസീത് രജിസ്റ്ററിൽ രേഖപ്പെടുത്തി നൽകുകയും വേണം.
വിദേശ രാജ്യങ്ങളിലും നമ്മുടെ നാട്ടിലെ സൗഹൃദ കൂട്ടായ്മകളിലും / വാട്സാസ്റ്റ് മുഖേനയും  ഒക്ടോബർ 10ന് നടത്തുന്ന ധനസമാഹാരണയഞ്ജനം  അറിയിക്കുകയും അത് വിജയിപ്പിക്കുകയും ചെയ്യണം.
കരുണ ഉള്ളവന്റെ മുന്നിലെ കൈ നീട്ടാവൂ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞിട്ടുണ്ട്. ഇതായിരിക്കണം നമ്മുടെ കാഴ്ചപ്പാട്
 അനാധരായ മനോരോഗികളായ ആളുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ 1998 സ്ഥാപിതമായ പ്രസ്ഥാനമാണ്. മരിയ സദനം കഴിഞ്ഞ ഇരുപത്തിയാറ് വർഷം വർഷങ്ങൾ കൊണ്ട് ഏകദേശം 10000ത്തിലധികം മനോരോഗികളായ ആളുകൾ മരിയ സദനത്തിന്റെ ശുശ്രൂഷയിലൂടെ കടന്നു പോയിട്ടുണ്ട്. നിലവിൽ മരിയസദനത്തിലും അനുബന്ധ സ്ഥാപനങ്ങളിലും ആയി  540ലേറെ ആളുകൾ വസിക്കുന്നു. ദിനംതോറും സ്ഥാപനത്തിൽ എത്തിച്ചേരുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് മരിയസദനം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. പോലീസ് ഉദ്യോഗസ്ഥരുടെയും പൊതു പ്രവർത്തകരുടെയും,മറ്റു ഗവൺമെന്റ് അതോറിറ്റികളുടെയും നേതൃത്വത്തിൽ നിരവധി പേരെയാണ് സ്ഥാപനത്തിൽ എത്തിക്കുന്നത്. തന്മൂലം സ്ഥാപനത്തിൽ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം അനുവദനീയമായതിന്റെ ഇരട്ടിയായി മാറുന്നു. ഇങ്ങനെ ഉള്ള ആളുകളെ തെരുവിൽ നിന്ന് ലഭിച്ചാൽ മറ്റ് എവിടെ പുനരധിവസിപ്പിക്കും എന്ന ചോദ്യമാണ് പോലീസ് അധികൃതരും ജനപ്രതിനിധികളും മറ്റു സാമൂഹ്യ പ്രവർത്തകരും മരിയസദനവും ചോദിക്കുന്നത്
സാമൂഹ്യ അധിഷ്ഠിത പുനർധിവാസ  പ്രസ്ഥാനമാണ്. പൊതുജന പങ്കാളിത്തം കൊണ്ടാണ് മരിയസദനം നിലനിന്നു പോകുന്നത്. സന്മനസ്സ്കാരായ ആളുകളുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് പ്രസ്ഥാനം നിലനിൽക്കുന്നത്. ആളുകൾ അധികമാകുമ്പോൾ അവരെ സംരക്ഷിക്കാനുള്ള സ്ഥലപരിമിതികൾ  പ്രധാന വെല്ലുവിളികൾ ആയി മാറുന്നു. നിലവിൽ 540 ൽ അധികം ആളുകൾ വസിക്കുന്ന മരിയ സദനത്തിൽ സർക്കാർ ധനസഹായം  ലഭിക്കുന്നത് 50 പേർക്ക് മാത്രമാണ് അതും ഇവരുടെ ചെലവിന്റെ 20% മാത്രം ബാക്കിയുള്ള തുക സ്ഥാപനം കണ്ടെത്തേണ്ടതുണ്ട്. ഈ തുക പോലും കൃത്യമായി പലപ്പോഴും ലഭിക്കാറുമില്ല മുമ്പ് പലതവണ എല്ലാവർക്കും സർക്കാർ ധനസഹായത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല 
കേരള സാമൂഹ്യ വകുപ്പിൽ നിന്നും   അനുവദനീയമായതിലും കൂടുതൽ ഉള്ള ആളുകളെ മാറ്റിപ്പാർപ്പിക്കണം എന്ന് അറിയിച്ചിട്ടുണ്ട് എങ്കിലും അതിന് കൃത്യമായ മാർഗനിർദേശങ്ങൾ ഇല്ലാത്തതുമൂലം ബുദ്ധിമുട്ട് നേരിടുന്നു ഇങ്ങനെയുള്ള ആളുകളെ സംരക്ഷിക്കുന്ന സർക്കാർ സംവിധാനങ്ങളിൽ പോലും ആളുകൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു എന്നതിനാൽ ഇവരെ സംരക്ഷിക്കുവാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ല എന്ന് തന്നെയാണ് സത്യാവസ്ഥ
നിലവിൽ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ മാത്രമാണ് ഇവരെ സംരക്ഷിക്കുവാൻ സംവിധാനം ഉള്ളത്. അതും വളരെ കുറഞ്ഞ അളവിൽ മാത്രമാണ് എല്ലാ ജില്ലകളിലും ഇവരെ സംരക്ഷിക്കുവാനുള്ള സ്ഥാപനങ്ങൾ സർക്കാർതലത്തിൽ നിർമ്മിക്കുകയോ അല്ലെങ്കിൽ ഇവരെ സംരക്ഷിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്ക് സ്ഥലപരിമതികൾ വർദ്ധിപ്പിക്കുന്നതിനുള്ള ധനസഹായം നൽകുകയോ ചെയ്യുകയാണെങ്കിൽ കൂടുതൽ ആളുകളെ പുനരധിവസിപ്പിക്കുവാൻ സാധിക്കും ഈയൊരു വിഷയത്തിൽ അടിയന്തരമായി സർക്കാർശ്രദ്ധ ചെലുത്തേണ്ടതുണ്ട്,

മരിയസദനം നേരിടുന്ന വെല്ലുവിളികൾ
 
മരിയസദനത്തിൽ പുനരധിവസിപ്പിക്കുന്ന വരുടെ എണ്ണത്തിൽ ക്രമതീതമായ വർദ്ധന.  

1. നിസ്സഹായരായ ആളുകളുടെ ആവശ്യങ്ങൾക്കു മുമ്പിൽ ബുദ്ധിമുട്ടുകൾക്കിടയിലും സഹായിക്കേണ്ട അവസ്ഥ.

 2. ദൈനംദിന ആവശ്യങ്ങൾക്ക് പോലും വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങൾ.
3. ഇപ്പോൾ നിലവിൽ 540 ലധികം സഹോദരങ്ങൾ ഇവരുടെ ഭക്ഷണം മെഡിസിൻ ആവശ്യങ്ങൾ നിറവേറ്റാൻ   പ്രതിമാസം നല്ലൊരു തുക  കണ്ടെത്തേണ്ട അവസ്ഥ മറ്റു ചിലവുകൾ കൂടാതെ...

4. ഇവിടെ എത്തിക്കുന്ന ആളുകളിൽ വീടുകൾ ഉള്ള  ആളുകളെ പോലും വീടുകളിൽ സാഹചര്യങ്ങൾ ഇല്ലാത്തതത് മൂലം തിരികെ പുനരധിവസപ്പിക്കാൻ സാധിക്കാത്ത സാഹചര്യങ്ങൾ.

5. ഇവിടെ രോഗികളെ എത്തിക്കുന്ന ആളുകൾ പോലും ഇവിടെ എങ്ങനെ നടക്കുന്നു എന്ന് മനസിലാക്കാൻ ശ്രമിക്കുന്നില്ല.

Post a Comment

0 Comments