പാലാ: മുത്തോലി ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറിയെ നാട്ടുകാർ പിന്തുടർന്നു ഗാന്ധി നഗറിൽവച്ചു പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കുട്ടപ്പായി, ഫോട്ടോഗ്രാഫർ രാജീവ് എന്നിവർ ചേർന്നാണ് കക്കൂസ് മാലിന്യം തള്ളിയ ടാങ്കറിനെ പിടികൂടിയത്. മാലിന്യം തള്ളിയ ശേഷം പാഞ്ഞ വാഹനത്തെ കിടങ്ങൂർ, ഏറ്റുമാനൂർ, അവിടെ നിന്ന് മണർകാട് എത്തി. നാട്ടുകാർ പിൻതുടരുന്നതറിഞ്ഞ് ഊട് വഴിയിലൂടെ എം സി റോഡ് വഴി കോട്ടയം ടൗണിൽ എത്തി. തുടർന്നു ശാസ്ത്രീ റോഡ് വഴിപാഞ്ഞ ടാങ്കർ നാഗമ്പടം വഴി കുമാരനെല്ലൂരിൽ എത്തി. തുടർന്നു മെഡിക്കൽ കോളജ് വഴി പോയി. നാട്ടുകാരും പിൻതുടർന്നു. പിൻതുടരുന്നതിനിടെ നാട്ടുകാർ പാലാ, കിടങ്ങൂർ, ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷനുകളിൽ വിവരം അറിയിച്ചു കൊണ്ടിരുന്നു. തുടർന്നു കോട്ടയം മെഡിക്കൽ കോളജിനു സമീപം വച്ചു പോലീസ് തടഞ്ഞു പിടികൂടുകയായിരുന്നു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.