പാലാ: മുത്തോലി പഞ്ചായത്തിൽ ഇനി മാലിന്യം വഴിയിലോ അടുത്തുള്ള പറമ്പിലോ വലിച്ചെറിയാമെന്നു കരുതേണ്ട. ഇവ കണ്ടെത്താൻ ഒക്ടോബർ രണ്ട് മുതൽ ക്യാമറകൾ സ്ഥാപിക്കുമെന്ന് മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത് ജി മീനഭവൻ പാലാ മീഡിയാ അക്കാദമിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതിനായി 5 ലക്ഷം രൂപാ മുടക്കി പ്രധാന വീഥികളിൽ ക്യാമറകൾ സ്ഥാപിക്കും. മാലിന്യമെറിയുന്നത് ക്യാമറ കണ്ണിൽ പെട്ടാൽ പിഴ തുകക്കുള്ള നോട്ടീസ് വീട്ടിലേക്കെത്തും.
കടപ്പാട്ടൂർ ബൈപ്പാസിലാണ് മാലിന്യമല തന്നെ സമൂഹ വിരുദ്ധർ കൊണ്ടിടുന്നത്. രാത്രിയുടെ മറവിൽ മാലിന്യം കൊണ്ടിടുമ്പോൾ പഞ്ചായത്ത് അധികൃതരും നിസ്സഹായരാവുകയാണ്. ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് ജി മീനഭവൻ ക്യാമറകളുടെ ഉദ്‌ഘാടനം നിർവഹിക്കുന്നതാണ്. അന്നേ ദിവസം തന്നെ ശുചിത്വസുന്ദര മുത്തോലി എന്ന മുദ്രാവാക്യമുയർത്തി കാടു വെട്ടി തെളിക്കുന്ന പ്രവർത്തിയുടെയും ഉദ്‌ഘാടനം രഞ്ജിത്ത് നിർവഹിക്കും.
പൊതുമരാമത്ത്റോഡായിരുന്നിട്ടും റോഡിലെ കാടു വെട്ടി തെളിക്കുന്നതിൽ ഒട്ടും തന്നെ താൽപ്പര്യം അവർ കാണിക്കുന്നില്ലെന്നു രഞ്ജിത്ത് ജി മീനഭവൻ കുറ്റപ്പെടുത്തി. കഴിഞ്ഞ നാല് പ്രാവശ്യം പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും പണമെടുത്താണ് മുത്തോലി പഞ്ചായത്ത് കാട് വെട്ടി തെളിച്ചത്. മുത്തോലി ആറാം വാർഡ് മെമ്പർ സിജുമോനും അദ്ദേഹത്തോടൊപ്പം സന്നിഹിതനായിരുന്നു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.