Subscribe Us



പാലായിൽ കക്കൂസ് മാലിന്യ നിക്ഷേപകരുടെ വിളയാട്ടം തുടരുന്നു; സാമൂഹ്യ വിരുദ്ധർ ഇന്നലെ മലീനസമാക്കിയത് കൊച്ചിടപ്പാടി

കൊച്ചിടപ്പാടി: പാലായിൽ കക്കൂസ് മാലിന്യ നിക്ഷേപകരുടെ വിളയാട്ടം തുടരുന്നു. ഇന്നലെ രാത്രി കൊച്ചിടപ്പാടി പഴയ റോഡിനും പുതിയ റോഡിനും ഇടയിലുള്ള ഭാഗത്താണ് സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം നിക്ഷേപിച്ചത്. വാർഡ് കൗൺസിലർ സിജി ടോണി തോട്ടം അറിയിച്ചതിനെത്തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ബ്ലീച്ചിംഗ് പൗഡർ വിതറി.
പാലായില്യം പരിസര പ്രദേശങ്ങളിലും വിവിധയിടങ്ങളിൽ നിന്നും കൊണ്ടുവരുന്ന കക്കൂസ് മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങിയിട്ടു നാളുകളായി. കഴിഞ്ഞ ദിവസം കടപ്പാട്ടൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളിയവരെ നാട്ടുകാർ പിൻതുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. 

നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ക്യാമറകൾ പരിശോധിച്ചാൽ കക്കൂസ് മാലിന്യ നിക്ഷേപകരെ പിടികൂടാമെങ്കിലും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ശക്തമായ നടപടിയെടുക്കണമെന്ന് വാർഡ് കൗൺസിലർ സിജി ടോണി ആവശ്യപ്പെട്ടു.


Post a Comment

0 Comments