Subscribe Us



കേരളാ കോൺഗ്രസ്സ് രൂപീകരണയോഗാംഗവും യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിൻ്റെ പ്രഥമ പ്രസിഡൻ്റുമായ മുൻ എം.എൽ.എ പ്രൊഫ വി ജെ ജോസഫിനെ ആദരിച്ചു

പാലാ: കേരളാ കോൺഗ്രസ്സ് രൂപീകരണയോഗാംഗവും യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിൻ്റെ പ്രഥമ പ്രസിഡൻ്റുമായ മുൻ എം.എൽ.എ പ്രൊഫ വി ജെ ജോസഫിനെ കേരളാ കോൺഗ്രസ്‌ സംസ്കാര വേദിയുയും ആദ്യകാല യുവജന വിദ്യാർത്ഥി സംഘടനാ നേതാക്കളും ചേർന്ന് ആദരിച്ചു.

പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ പൊന്നാട അണിയിച്ചു. ജയ്സൺ മാന്തോട്ടം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. 

ജയ്സൺ കുഴിക്കോടിൽ, സണ്ണി കിഴക്കേടം, പി.ജെ. മാത്യു, പി.ജെ.ആൻ്റണി, സാജു എടേട്ട്, മൈക്കിൾ സിറിയക്ക് എന്നിവർ  പ്രസംഗിച്ചു.

Post a Comment

0 Comments