Subscribe Us



ആഗോള വൈവിധ്യങ്ങളുമായി ഡിസംബർ 4 മുതൽ പാലായിൽ ഫുഡ് ഫെസ്റ്റ്

പാലാ: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പാലായിൽ ഫുഡ് ഫെസ്റ്റ്-2024 സംഘടിപ്പിക്കുന്നു.

ഡിസംബർ 4 മുതൽ 8 വരെ പാലാ നഗരഹൃദയത്തിൽ പുഴക്കര മൈതാനത്ത് വെച്ചാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്. വിദേശിയും സ്വദേശിയുമായ വിഭവങ്ങളുടെ കലവറയാണ് ഈ ഫുഡ് ഫെസ്റ്റിൽ അവതരിപ്പിക്കുന്നത്. 50 ലധികം സ്റ്റാളുകളിലായി സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ വിവിധ തരം രുചിയിനങ്ങൾ കൂടാതെ ഡെസേർട്ടുകൾ, ഡ്രിങ്കുകൾ എന്നിവയും അതിനൊപ്പം വാഹനപ്രദർശനത്തിനായി ഒരു പവിലിയനും ഉണ്ടാകും. ഫുഡ് ഫെസ്റ്റിനോടനുബന്ധിച്ച് എല്ലാ ദിവസവും കലാപരിപാടികളും വേദിയിൽ നടത്തപ്പെടും.
പാലാ വ്യാപാരഭവനിൽ വെച്ച് വക്കച്ചൻ മറ്റത്തിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തേൽ ഫുഡ് ഫെസ്റ്റിന്റെ ലോഗോപ്രകാശനം ചെയ്തു.

ചടങ്ങിൽ വി.സി ജോസഫ്, ജോസ് ചെറുവള്ളിൽ, യൂത്ത് വിങ്ങ് പ്രസിഡന്റ് ജോൺ ദർശന, എബിസൺ ജോസ്, ജോസ്റ്റിൻ വന്ദന, ബൈജു കൊല്ലംപറമ്പിൽ, അനൂപ് ജോർജ്, ആന്റണി കുറ്റിയാങ്കൽ, ഫ്രഡി നടുത്തൊട്ടിയിൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments