Subscribe Us



രാമപുരത്ത് നാളെ (17/11/2024) ക്രൈസ്തവ മഹാസമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി സംഘാടകർ

രാമപുരം: രാമപുരത്തു നാളെ (17/11/2024) നടക്കുന്ന ദേശീയ സിമ്പോസിയത്തിന്റെയും ക്രൈസ്തവ മഹാസമ്മേളനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായി സംഘാടകർ അറിയിച്ചു. സഭാതലവന്മാരും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന സമ്മേളനനഗരിയിൽ ​പാലാ രൂപതയിലെ ഡി സി എം എസ് സഹോദരങ്ങൾ  രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ്, കൈക്കാരന്മാർ, യോഗപ്രതിനിധികൾ, വിവിധ സംഘടനാ അംഗങ്ങൾ, മതാധ്യാപകർ, യുവജനങ്ങൾ, കുടുംബകൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. രാമപുരത്ത് നാളെ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും.
ദേശീയ സിമ്പോസിയത്തിൻ്റെയും ക്രൈസ്തവ മഹാസമ്മേളനത്തിൻ്റെയും ക്രമീകരണങ്ങൾക്കുവേണ്ടി വിവിധ കമ്മറ്റികൾ വഴി എല്ലാ ക്രമീകരങ്ങളും പൂർത്തിയായതായി പ്രോഗ്രാം ഇൻചാർജ്ജായി പാലാ രൂപത വികാരി ജനറാൾ വെരി റവ. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്,  ചെയർമാൻ   ഫാ. ബെർക്കുമാൻസ് കുന്നുംപുറം,  ജനറൽ കൺവീനർ ഫാ. ജോസ് വടക്കേക്കുറ്റ്, ജോയിന്റ് കൺവീനർ ബിനോയ് എന്നിവർ അറിയിച്ചു. 

Post a Comment

0 Comments