Subscribe Us



പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ പീഡാനുഭവ ദൃശ്യാവിഷ്ക്കാരങ്ങളുടെ വെഞ്ചരിപ്പ് 21 ന്

കവീക്കുന്ന്: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയോടനുബന്ധിച്ചു പുതിയതായി നിർമ്മിച്ച 14 പീഡാനുഭവങ്ങൾ ദൃശ്യാവിഷ്ക്കാരങ്ങളും പീയാത്ത ശില്പവും 21 ന് വൈകിട്ട് 4 മണിക്ക് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിക്കുമെന്ന്  വികാരി ഫാ ജോസഫ് വടകര അറിയിച്ചു.
95 വർഷം മുമ്പ് 1930ലാണ് പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിന് തുടക്കം കുറിച്ചത്. ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനാണ് പാമ്പൂരാംപാറയിലെ പള്ളി സ്ഥാപിച്ചത്. 1931 ൽ പാമ്പൂരാംപാറയിൽ കുരിശു സ്ഥാപിച്ചു കുരിശിൻ്റെ വഴിക്കു തുടക്കം കുറിച്ചു.  ഇപ്പോൾ ഫാ ജോസഫ് വടകര മുൻകൈയ്യെടുത്താണ് ആധുനിക രീതിയിൽ നവീകരണം പൂർത്തീകരിച്ചിരിക്കുന്നത്. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയുടെ കീഴിലാണ് പാമ്പൂരാംപള്ളി വ്യാകുലമാതാ പള്ളി. ദുഃഖവെള്ളിയാഴ്ചയും നാൽപതാം വെള്ളിയാഴ്ചയും ക്രൈസ്തവരുടെ മുഖ്യ തീർത്ഥാടന കേന്ദ്രം കൂടിയാണ് പാമ്പൂരാംപാറ വ്യാകുലമാതാ പള്ളി.

പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയിൽ ഇന്ന് (2025 മാർച്ച് 7) അൻപത് നോമ്പിലെ ആദ്യ വെള്ളി ആചരണം


പാലാ: പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയിൽ ഇന്ന് (2025 മാർച്ച് 7) അൻപത് നോമ്പിലെ ആദ്യ വെള്ളി ആചരണം
ഇന്ന് (07/03/2025) വൈകിട്ട് 4:15 നടക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു.  കുരിശിൻ്റെ വഴിയും  തുടർന്നു ഫാ ജോർജ് അമ്പഴത്തുങ്കൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും.

Post a Comment

0 Comments