Subscribe Us



പാലാ രൂപത സഭയിലെ ഏറ്റവും വലിയ മിഷനറി രൂപത: മാർ ആൻഡ്രൂസ് താഴത്ത്

പ്രവിത്താനം: പാലാ രൂപത നമ്മുടെ സഭയിൽ ഏറ്റവും അധികം മിഷനറിമാരെ സംഭാവന ചെയ്തിട്ടുള്ള മിഷനറിമാരുടെ വിളനിലമാണെന്ന്  സി ബി സി ഐ പ്രസിഡന്റ്‌ മാർ ആഡ്രൂസ് താഴത്ത്. പാലാ രൂപതയുടെ പ്ലാറ്റി‍നം ജൂബിലിയുടെ ഭാഗമായി പ്രവിത്താനം സെന്റ് ആഗസ്റ്റിൻസ് ഫെറോനാ പള്ളിയിൽ നടത്തിയ മിഷനറി മഹാസംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സംഭാവനകൾ നൽകിയിട്ടുള്ളതും  രണ്ടായിരം വർഷമായി ഭാരത സംസ്കാരത്തോട്  ഏറെ ഇഴുകിച്ചെർന്നതുമായ  ക്രിസ്തുമതത്തെ ഒരു വിദേശമതം ആയി കണക്കാക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
          
എന്റെ ഹൃദയത്തിന് ഇണങ്ങിയ പുരോഹിതരെ നിങ്ങൾക്ക് നൽകും എന്ന ദൈവവചനം പൂർത്തീകരിച്ചുകൊണ്ട് സമൂഹത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ ആതുര ശുഷ്രൂഷ, ആത്മീയ മേഖലകളിൽ മഹത്തായ സേവനം ചെയ്യുന്ന നമ്മുടെ മിഷണറിമാർ നമ്മുടെ രൂപതക്കും ആഗോളസഭക്കും ദൈവം നൽകിയിയ വലിയ അനുഗ്രഹം ആണ് എന്ന് സംഗമം ഉദ്ഘാടനം ചെയ്ത കേന്ദ്ര സഹമന്ത്രിയും പാലാ രൂപതക്കാരനും ആയ കേന്ദ്രമന്ത്രി  ജോർജ് കുര്യൻ പറഞ്ഞു. 
        
39 ബിഷപ്പുമാരെയും പതിനായിരത്തിലേറെ മിഷനറിമാരെയും സഭക്ക് സംഭാവന ചെയ്തിട്ടുള്ള പാലാ  നമ്മുടെ മിഷൻ ഹോം ആണ് എന്നും പാലാക്ക് മഹത്തായ ഒരു പാരമ്പര്യം ഉണ്ട് എന്നും അത് അദ്ധ്വാനത്തിന്റെയും കൃഷിയുടെയും സാഹോദര്യത്തിന്റെയും ഒപ്പം തന്നെ രാക്കുളിയുടെയും  സുറിയാനിയുടെയും മൂന്ന് നോമ്പിന്റെയും കുറവിലങ്ങാട് മുത്തിയമ്മയുടെയും അൽഫോൻസാമ്മയുടെയും ആത്മീയ അടിത്തറയിൽ ഉള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.
    
ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ, മാർ തോമസ് മേനാം പറമ്പിൽ, മാർ ജോസഫ് ചരണകൂന്നേൽ, മാർ പീറ്റർ കൊച്ചുപറമ്പിൽ, മാർ ജേക്കബ് അങ്ങാടിയത്ത് മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ കുര്യൻ വലിയ കണ്ടത്തിൽ, വിൻസെന്റ് മാർ പൗലോസ്, മാർ ജോർജ് രാജേന്ദ്രൻ, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജോസഫ്  സ്രാമ്പിക്കൽ, മാർ  ജോൺ നെല്ലിക്കുന്ന്‌, മാർ മാത്യു നെല്ലിക്കുന്നേൽ, വർഗീസ് ജോർജ് മാളിയേക്കൽ, ജോസ് കെ മാണി എംപി, ഫ്രാൻസിസ് ജോർജ് എം പി, ആൻ്റോ ആന്റണി എംപി, ഡീൻ കുര്യാക്കോസ് എംപി,  മാണി സി കാപ്പൻ എം എൽ എ എന്നിവർ പ്രസംഗിച്ചു.
       
4000 പേർ പങ്കെടുത്ത സംഗമത്തിൽ റവ. ഡോ ടോം ഓലിക്കരോട്ട് ഫാ. ജോസഫ് ചെരിയമ്പനാട്ട്, സിസ്റ്റർ സലോമി മൂക്കൻ തോട്ടം എന്നിവർ മിഷൻ അനുഭവങ്ങൾ പങ്ക് വച്ചു. 
         സംഗമത്തിൽ കോ - കോർഡിനേറ്റർ മോൺ. ജോസഫ് കണിയോടിയ്ക്കൽ സ്വാഗതവും പ്രവിത്താനം  ഫെറോനാ പള്ളി വികാരി ഫാ. ജോർജ് വേളൂപ്പറമ്പിൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments