ന്യൂഡൽഹി: ഇന്ന് വൈകിട്ട് അഞ്ചുമണിക്കു നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് പാകിസ്ഥാൻ ജമ്മുവിലെ വിവിധ ഭാഗങ്ങളിൽ ഷെല്ലിംഗും ഡ്രോൺ ആക്രമണവും നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ജമ്മുവിൽ സ്ഫോടന ശബ്ദം കേട്ടതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്ഥിരീകരിച്ചു.
പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ ഒരു ബി എസ് എഫ് ജവാൻ മരിച്ചതായും മറ്റ് ഏഴു പേർക്കു പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
വെടിനിർത്തൽ കരാർ വിവരം പുറത്തു വന്നതോടെ ആഹ്ളാദം പ്രകടിപ്പിച്ച ജമ്മുനിവാസികൾ ഇപ്പോൾ ആശങ്കയിലാണ്. ജമ്മുവിലെ വിവിധ കേന്ദ്രങ്ങളിലെ റോഡുകൾ വിജനമായി. ഉധംപൂരിൽ ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടെതായി റിപ്പോർട്ടുകൾ പുറത്തുവന്നട്ടുണ്ട്. പത്താൻകോട്ടിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. രാജസ്ഥാനിലും അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രാജസ്ഥാനിലെ ബാർമറിയിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്ത്യൻ സേന സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. തിരിച്ചടി നൽകാൻ ബി എസ് എഫിനു നിർദ്ദേശം നൽകിയതായും സൂചനയുണ്ട്. ഇന്ത്യൻ മിലിറ്ററി ക്യാമ്പുകൾ ലക്ഷ്യമാക്കി ഇരുളിൻ്റെ മറവിൽ പാകിസ്ഥാൻ പ്രകോപനം തുടരുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
സംഘർഷം അവസാനിപ്പിക്കണമെന്ന താത്പര്യം പാകിസ്ഥാനില്ല എന്ന രീതിയിലാണ് സ്ഥിതിഗതികൾ.
അതേസമയം പഞ്ചാബിലെ ഫിറോസ്പൂരിലും പാകിസ്ഥാൻ്റെ ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടെതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഇവിടെ ഇപ്പോൾ സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി മൂന്നാം ദിവസം രാത്രിയിലും ഇന്ത്യൻ പട്ടണങ്ങൾ ലക്ഷ്യമാക്കി പാകിസ്ഥാൻ ഡ്രോണുകൾ അയയ്ക്കുന്നത്.
അമേരിക്ക അടക്കം ഇടപെട്ട് വെടിനിർത്തൽ കരാർ വന്ന് മൂന്നു മണിക്കൂറിനുള്ളിൽ വീണ്ടും പ്രകോപനം സൃഷ്ടിക്കുകയാണ് പാകിസ്ഥാൻ.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.