Subscribe Us



വെടിനിർത്തലിനു തയ്യാറെന്ന് അഭ്യർത്ഥിച്ചു പാകിസ്ഥാൻ ഡി ജി എം ഒയുടെ ഫോൺ സന്ദേശം ഇന്ത്യയ്ക്ക്; തുടർന്നു വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇന്ത്യ സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും വെടിനിൽത്തലിനു ധാരണയായി. ഇന്ന് 5 മണി മുതൽ വെടി നിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇന്ത്യ സ്ഥിരീകരിച്ചു. പാകിസ്ഥാനും വെടിനിർത്തൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു  സംബന്ധിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേരത്തെ എക്സിൽ അറിയിച്ചിരുന്നു. 

ഇന്ത്യയ്ക്കെതിരെ യുദ്ധ ആഹ്വാനവുമായി രംഗത്തിറങ്ങിയ പാകിസ്ഥാൻ നാലാം ദിവസം സ്ഥിതി പരുങ്ങലിലായതോടെ വിവിധ കേന്ദ്രങ്ങൾവഴി പ്രശ്നം ഒഴിവാക്കാൻ ശ്രമിക്കുകയായിരുന്നു.

വെടി നിർത്തലിന് തയ്യാറെന്ന് 3.55നു ഇന്ത്യൻ ഡി ജി എം ഒയെ ഫോൺവിളിച്ച് അറിയിക്കുകയായിരുന്നു പാകിസ്ഥാൻ. തുടർന്ന് നടന്ന ചർച്ചയിൽ 5 മണിയോടെ വെടിനിർത്തൽ ധാരണയായി. ഇതിൻ്റെ തുടർച്ചയായുള്ള ഇന്ത്യ പാക് തുടർ ചർച്ച തിങ്കളാഴ്ച നടക്കും.

Post a Comment

0 Comments