Subscribe Us



കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു; വിനോദസഞ്ചാര കേന്ദ്ര പ്രവേശനത്തിന് 30 വരെ നിരോധനം

കോട്ടയം: മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

വിനോദസഞ്ചാര കേന്ദ്രമായ തീക്കോയി പഞ്ചായത്തിലെ മാർമല അരുവിയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.

വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും 2025 മേയ് 30 വരെ നിരോധിച്ചു.

സർക്കാർ ജീവനക്കാർ സ്‌റ്റേഷൻ വിട്ട് പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എ.ഡി.എം., ഡെപ്യൂട്ടി കളക്ടർമാർ, ആർ.ഡി.ഒ.മാർ, തഹസിൽദാർമാർ, റവന്യൂ ഡിവിഷൻ/കളക്‌ട്രേറ്റ് എന്നിവിടങ്ങളിലെ സീനിയർ സൂപ്രണ്ടുമാർ, വില്ലേജ് ഓഫീസർ തുടങ്ങി എല്ലാ റവന്യൂ ഉദ്യോഗസ്ഥരും സ്‌റ്റേഷൻ വിട്ട് പോകാൻ പാടില്ല. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, നഗരസഭ-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവരും സ്‌റ്റേഷൻ വിട്ട് പോകരുതെന്നും പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും നിർദ്ദേശം നൽകി.

Post a Comment

0 Comments