പാലാ: കേരളാ അക്വാറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന എഴുപത്തിരണ്ടാമത് സംസ്ഥാന നീന്തൽ മത്സരം ഈ മാസം 30, 31 തീയതികളിൽ പാലാ സെൻറ് തോമസ് കോളേജ് നീന്തൽ കുളത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അഡ്വ ബിനു പുളിയ്ക്കക്കണ്ടം, ജേക്കബ് ടി ജെ, ശ്രീകുമാർ കളരിക്കൽ, മാർസ് മാത്യു മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള മുന്നൂറോളം പുരുഷ, വനിതാ താരങ്ങളും എല്ലാ ഒഫിഷ്യൽസും പങ്കെടുക്കും. ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന കേരളാടീമിനെ ഈ മത്സരത്തിൽ നിന്നുമാണ് തിരഞ്ഞെടുക്കുന്നത്.
30നു രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന മത്സരം 31നു വൈകിട്ടാണ് സമാപിക്കുക. കോട്ടയം ജില്ലയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാന നീന്തൽ മത്സരം നടക്കുന്നത്. കോട്ടയം ജില്ലാ അക്വാറ്റിക് അസ്സോസ്സിയേഷൻ ഏറ്റെടുത്ത് നടത്തുന്ന ഈ മത്സരത്തിലെ ആകർഷണീയമായ ഇനം പുരുഷ/വനിതാ വാട്ടർ പോളോയാണ്. നിലവിൽ കേരളാ വനിതകളാണ് ദേശീയ ചാമ്പ്യൻമാർ. ഉത്ഘാടന സമ്മേളനത്തിൽ ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡൻറും സംസ്ഥാന വൈസ് പ്രസിഡൻറുമായ അഡ്വ ബിനു പുളിക്കകണ്ടം അധ്യക്ഷത വഹിക്കും. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ സമ്മാനദാനം നിർവഹിക്കും. ഫ്രാൻസിസ് ജോർജ്ജ് എം പി, ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, കേരള ഒളിംപിക് അസോസിയേൻ സെക്രട്ടറിയും, അക്വാറ്റിക്ക് അസ്സോസ്സിയേഷൻ പ്രസിഡൻ്റ് എസ് രാജീവ് തുടങ്ങിയവർ പങ്കെടുക്കും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.