Subscribe Us



കുടുംബങ്ങളിൽ ജപമാല പ്രാർത്ഥനയ്ക്ക് മുഖ്യപരിഗണന നൽകണം: ഖാണ്ട്വാ ബിഷപ്പ് അഗസ്റ്റിൻ മഠത്തിക്കുന്നേൽ

കുറ്റാടി: കുടുംബങ്ങളിൽ ജപമാല പ്രാർത്ഥനയ്ക്ക് മുഖ്യപരിഗണന നൽകേണ്ട കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ഖാണ്ട്വാ ബിഷപ്പ് അഗസ്റ്റിൻ മഠത്തിക്കുന്നേൽ പറഞ്ഞു. പാറേക്കാട്ട് കുടുംബയോഗത്തിൻ്റെ 42-ാം വാർഷിക സമ്മേളനം കുറ്റ്യാടി -പൂതംപാറ പാറേക്കാട്ട് കളത്തൂർ ഡൊമിനിക്കിൻ്റെ വസതിയിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പവിത്രമായ ജീവിതത്തോടെ 1810 ൽ പാറേക്കാട്ടുകുടുംബം സ്ഥാപിച്ച പാറേക്കാട്ട് മാണി മാത്തനെയും നാം എന്തായിരിക്കും അതു നമ്മുടെ പിൻതലമുറക്കാരിൽനിന്നും കിട്ടി കിട്ടിയതാണെന്നു പറയുകയും വിശ്വാസം തലമുറകളായി പകർന്നു തന്ന പിൻതലമുറക്കാരെയും ബിഷപ്പ് അനുസ്മരിച്ചു. മാതൃകാപരമായ ജീവിതം നയിച്ച മറ്റുള്ള വ്യക്തികൾക്ക് അനുകരണീയമായ ജീവിതം കെട്ടിപ്പടുക്കുവാൻ ഉതകുന്ന രീതിയിൽ ജീവിതശൈലി ക്രമപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

കുടുംബയോഗം പ്രസിഡൻ്റ് ഡോ ഡോമിനിക്ക് പാറേക്കാട്ട് വെച്ചൂർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈസ് പ്രസിഡന്റ്മാരായ ഫാ. ജോസ് പാറേക്കാട്ട്, ഡോ എമ്മാനുവൽ പാറേക്കാട്ട്, ഫാ ജോസ് പാറേക്കാട്ട് വടക്കേ മൊളോപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജോസ് പാറേക്കാട്ട് ബിജു തോമസ് മൊളോപറമ്പിൽ, ഡോ. സിറിയക് ജോസ് പാറേക്കാട്ട് വെച്ചൂർ എന്നിവർ പ്രസംഗിച്ചു. പരേതരായ കുടുംബാംഗങ്ങളെ റ്റി റ്റി എബ്രഹാം പാറേക്കാട്ട് മൊളോഷാമ്പിൽ അനുസ്‌മരിച്ചു.

തുടർന്ന് പൗരോഹിത്യ സ്വീകരണ സന്യാസ വ്രത വാഗ്‌ദാന, വിവാഹ ജൂബിലി ആഘോഷിക്കുന്നവരെ ആദരിക്കൽ, സമൂഹത്തിന്റെ വിവിധ തലങ്ങളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിക്കൽ 2023-24 അദ്ധ്യയന വർഷം ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കൻ, കലാവിരുന്ന് എന്നിവയും നടന്നു.

Post a Comment

0 Comments