Subscribe Us



പാലാ അൽഫോൻസാ കോളേജിൽ ടോപ്പേഴ്സ് ഡേ നാളെ(04/05/2025)

പാലാ: പാലാ അൽഫോൻസാ കോളേജിൽ ടോപ്പേഴ്സ് ഡേ നാളെ (04/05/2025) നടക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങിൽ
 നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ് ഇൻഡയറക്ട് ടാക്സസ് ആൻ്റ് നാർക്കോട്ടിക്സ് മുൻ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ  ഡോ കെ എൻ രാഘവൻ മുഖ്യാതിഥിയായി പങ്കെടുക്കും. അൽഫോൻസ കോളേജ് മാനേജർ റവ ഡോ ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എം ജി യൂണിവേഴ്സിറ്റി സിൻഡികേറ്റ് മെംബർ ഡോ ജോജി അലക്സ് പ്രഭാഷണം നടത്തും. 

കോളേജ് പ്രിൻസിപ്പൽ ഡോ സി മിനിമോൾ മാത്യു,വൈസ് പ്രിൻസിപ്പൽ ഡോ സി മഞ്ജു എലിസബത്ത് കുരുവിള, മഞ്ജു ജോസ്, കോളേജ് ബർസാർ റവ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ പ്രസംഗിക്കും.

ഈ വർഷം എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷായിൽ പാലാ അൽഫോൻസ കോളജ് യൂണിവേഴ്സിറ്റി തലത്തിൽ 29 റാങ്കുകളും 1 എസ് ഗ്രേഡും 51എ പ്ലസുകളും 41 എ ഗ്രേഡുകളും നേടിയിരുന്നു. വർഷങ്ങളായി എം ജി യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഏറ്റവും കൂടുതൽ റാങ്കുകളും എ പ്ലസും കരസ്ഥമാക്കി വരുന്ന കോളേജിൻ്റെ അക്കാദമിക രംഗത്തെ മികവിൻ്റെ സ്ഥാനത്തിന് അടിവരയിടുന്നതാണ് ഇത്തവണത്തെ പരീക്ഷാഫലവും.

നാക് റി അക്രഡിറ്റേഷനിൽ എ പ്ലസ് നേടിയ കോളേജിലെ ശാന്തമായ പഠനാന്തരീക്ഷവും മികവാർന്ന അടിസ്ഥാന സൗകര്യങ്ങളും ഫലപ്രദവും വിദ്യാർത്ഥിനീ കേന്ദ്രീകൃതവുമായ അധ്യാപന ശൈലിയും സ്ഥിരോത്സാഹമുള്ള വിദ്യാർത്ഥിനീ സമൂഹവുമാണ് ഈ നേട്ടങ്ങളുടെയെല്ലാം ചാലകശക്തിയായി വർത്തിക്കുന്നത്
പാഠ്യേതര രംഗത്തും സജീവമായ കോളേജ് കേരളത്തിൻ്റെ കായിക ചരിത്രത്തിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട് രണ്ടേമുക്കാൽ കോടി രൂപയുടെ കേന്ദ്ര ഗവൺമെന്റ് ഗ്രാന്റുകൾ, സംസ്ഥാന, സർവ്വകലാശാല തല അവാർഡുകൾ എന്നിവ നേടിയെടുക്കാനും കോളേജിനു സാധിച്ചിട്ടുണ്ടെന്നു പ്രിൻസിപ്പൽ ഡോ സി മിനിമോൾ മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ സി മഞ്ജു എലിസബത്ത് കുരുവിള എന്നിവർ പറഞ്ഞു. 

Post a Comment

0 Comments