ദേവലോകം: സി ബി എസ് ഇ 10,12 ക്ലാസ്സുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ മെമ്പർ സ്കൂളുകളിലെ കുട്ടികളെ അഭിനന്ദിക്കാൻ സെൻട്രൽ സഹോദയ കോൺക്ലേവ്, കോട്ടയം ‘മെറിറ്റ് ഡേ’ ആഘോഷം സംഘടിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ കോട്ടയം മുഖ്യാതിഥി ആയിരുന്നു.
വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറ്റൻപതോളം കുട്ടികൾക്ക് അവാർഡുകൾ സമ്മാനിച്ചു. കോട്ടയം ജില്ലാ സി ബി എസ് സി ട്രെയിനിംഗ് കോർഡിനേറ്റർ രഞ്ജിത്ത് രാജൻ, സി എസ് സി കെ മുഖ്യരക്ഷാധികാരി ജോസ് പായിക്കാട്ട്, പ്രസിഡന്റ് വിനീത ജി. നായർ, സെക്രട്ടറി നിനി എബ്രഹാം, ട്രഷറർ എം നീലകണ്ഠൻ എന്നിവർ പ്രസംഗിച്ചു. വിവിധ സ്കൂളുകളിലെ കുട്ടികളോടൊപ്പം മാനേജർമാർ, പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.