പാലാ: മദ്യപിച്ച് വാഹനമോടിച്ച് ആംബുലൻസ് ഡ്രൈവർ പാലായിൽ പിടിയിലായതിനു പിന്നാലെ ചില മേഖലകളിൽ നിന്നു വരുന്ന ചില ആംബുലൻസ് ഡ്രൈവർമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നു. കോട്ടയം മെഡിക്കൽ കോളജിൽ രോഗിയെ ഇറക്കി മറ്റു സ്ഥലങ്ങളിലേയ്ക്ക് തിരികെ പോകുന്ന ആംബുലൻസ് ഡ്രൈവർ മാത്രമായിരിക്കുകയും വേഗതയിൽ ഹോണടിച്ച് ലൈറ്റുമിട്ടാണ് പോകുന്നതെങ്കിൽ ചില ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടാവാൻ സാധ്യത കൂടുതലാണെന്ന് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ സാക്ഷൃപ്പെടുത്തുന്നു. ഇങ്ങനെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി.
ആംബലൻസ് സംവീധാനത്തിന് നൽകിയിരിക്കുന്ന പ്രത്യേക പരിഗണന മുതലെടുക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. അതുപോലെ തന്നെ ലഹരി കടത്തിനും ആംബുലൻസിനെ ദുരുപയോഗിക്കുന്നതായി ആക്ഷേപം ഉയർന്നിട്ട് നാളുകളായി. രോഗിയുമായി ആശുപത്രിയിലേയ്ക്ക് പോകുന്ന വാഹനമെന്ന നിലയിൽ തടഞ്ഞു നിർത്തി പരിശോധിക്കാറില്ലെന്ന ആനുകൂല്യം മുതലെടുത്താണ് ലഹരിക്കടത്ത് നടത്തുന്നത്.
ലഹരിക്കടത്തിനും മദ്യപാനത്തിനും ആംബുലൻസുകളെ ചിലർ ദുരുപയോഗിക്കുമ്പോൾ മനുഷ്യസ്നേഹികളും നല്ലവരുമായ നിരവധി ആംബുലൻസ് ഡ്രൈവർമാർ ഉള്ള നാട്ടിൽ ദുരുപയോഗിക്കുന്നവരുടെ പ്രവർത്തനങ്ങൾ ആംബുലൻസ് ഡ്രൈവർമാർക്കാകമാനം ചീത്തപ്പേരുണ്ടാക്കുകയാണ്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.