Subscribe Us



പാലായുടെ നൊമ്പരമായി അന്നമോൾ; സംസ്കാരം 11 ന് തിങ്കളാഴ്ച

പാലാ: മുണ്ടാങ്കലിൽ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോളുടെ സംസ്കാരം തിങ്കളാഴ്ച(11 ആഗസ്റ്റ് 2025) നടക്കും.

തിങ്കളാഴ്ച  9.30 ന് അന്നമോൾ പഠിച്ചിരുന്ന സെന്റ് മേരീസ് സ്‌കൂളിൽ പൊതു ദർശനത്തിനു വയ്ക്കും .തുടർന്ന് വീട്ടിൽ എത്തിക്കുന്ന മൃതദേഹം 11.00 മണി മുതൽ പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ  പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സംസ്ക്കാര ശുശ്രൂഷകൾ. 

ഇടമറുക് സ്വദേശിനി ധന്യ , അന്നമോളുടെ അമ്മ ജോമോൾ എന്നിവരടക്കം പാലാ തൊടുപുഴ റൂട്ടിലെ മുണ്ടാങ്കൽ ഉണ്ടായ വാഹന അപകടത്തിൽ മൂന്നു പേരാണ് മരിച്ചത്.

Post a Comment

0 Comments