Subscribe Us



വയോധികയ്ക്ക് അസുഖം മൂർഛിച്ചതിനെത്തുടർന്നു പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കാറിടിച്ച് വയോധികയ്ക്കും മറ്റു മൂന്ന് കുടുംബാംഗങ്ങൾക്കും പരിക്കേറ്റു

പാലാ: വയോധികയ്ക്ക് അസുഖം മൂർഛിച്ചതിനെത്തുടർന്നു പാലാ ജനറൽ ആശുപത്രിയിലേയ്ക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കാറിടിച്ച് വയോധികയ്ക്കും മൂന്ന് കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. പനയ്ക്കപ്പാലം കൊണ്ടാട്ട് കുസുമകുമാരി, കെ കെ മുരളീധരപ്പണിക്കർ, രാകേഷ്, ആര്യ എന്നിവർക്കാണ് പരിക്കേറ്റത്. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച ഇവരെ മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്തു.
കുസുമകുമാരിയ്ക്ക് അസുഖം മൂർഛിച്ചതിനെത്തുടർന്നു ഓട്ടോറിക്ഷയിൽ ജനറൽ ആശുപത്രിയിലേയ്ക്ക് വരും വഴി കൊച്ചിടപ്പാടി ഐ എം എ ജംഗ്ഷനു സമീപമാണ് ഓട്ടോയിൽ കാറിടിച്ചത്. 
അമിത വേഗതയിൽ പാലാ ഭാഗത്തു നിന്നും പാഞ്ഞു വന്ന KL31 M 0120 നമ്പർ ഐ 20 കാർ വഴിയിൽ വട്ടം കറങ്ങി ഓട്ടോയിൽ ഇടിയ്ക്കുകയായിരുന്നുവെന്ന് അപകടത്തിൽ പരുക്കേറ്റ ആര്യ 'പാലാ ടൈംസി'നോട് പറഞ്ഞു. അപകടവിവരമറിഞ്ഞെത്തിയ പാലാ പോലീസ് നടപടി സ്വീകരിച്ചു.

Post a Comment

0 Comments